IPL 2022 | 'ടീം ബസിൽ കയറ്റില്ല; ഹോട്ടലിലേക്ക് നടന്നുവരാൻ പറയും'; ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷ

Last Updated:

പരിശീലന സെഷനുകൾക്ക് വൈകിയെത്തുന്ന ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷ ഓർത്തെടുത്ത് മുൻ റോയൽസ് താരം

ഐപിഎല്ലിന്റെ (IPL 2022) മറ്റൊരു സീസൺ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) ചെന്നൈ സൂപ്പർ കിങ്‌സും (CSK) ശ്രേയസ് അയ്യരുടെ (Shreyas Iyer) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് (KKR) ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. എം എസ് ധോണിയിൽ നിന്നും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ജഡേജ ടൂർണമെന്റിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ്. ജഡേജ ക്യാപ്റ്റനായി ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പക്ഷെ അദ്ദേഹത്തെ മികച്ച താരമാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ (Shane Warne) ആ അസുലഭ മുഹൂർത്തം കാണാനുണ്ടാകില്ല. ഐപിഎല്ലിലെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) ക്യാപ്റ്റനായിരുന്ന വോൺ കിരീടം ഉയർത്തിയപ്പോൾ അന്നത്തെ ടീമിലെ നിർണായക താരമായിരുന്നു ജഡേജ. ജഡേജയെ റോക്‌സ്‌റ്റാർ എന്ന് വിശേഷിപ്പിച്ചിരുന്ന വോൺ താരത്തിലെ കഴിവുകളെ പൂർണമായും പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
ഉദ്‌ഘാടന സീസണിൽ വോണിന് കീഴിൽ കിരീടം നേടിയതും ഒപ്പം അന്നത്തെ ചില രസകരമായ സംഭവങ്ങളും ഓർത്തെടുക്കുകയാണ് മുൻ രാജസ്ഥാൻ റോയൽസ് താരമായ പാക് വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ.
പരിശീലന സെഷനുകൾക്ക് ഇറങ്ങുമ്പോൾ ടീം ബസിലെത്താൻ സ്ഥിരമായി വൈകിയിരുന്ന രവീന്ദ്ര ജഡേജയ്ക്കും യൂസഫ് പഠാനും (Yusuf Pathan) വോണ്‍ നല്‍കിയ ശിക്ഷയെ കുറിച്ചായിരുന്നു കമ്രാൻറെ വെളിപ്പെടുത്തൽ.
Also read- Rajasthan Royals | 'ശ്രദ്ധയാകർഷിക്കാനുള്ള ദയനീയ നാടകം'; രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ
'യൂസഫും ജഡേജയും സ്ഥിരം വൈകിയാകും ടീം ബസിലേക്ക് എത്തുക. ആ സമയം വോണ്‍ ഒന്നും പറയില്ല. പരിശീലന സെഷൻ കഴിഞ്ഞ് തിരികെ ഹോട്ടലിലേക്ക് മടങ്ങുന്ന സമയത്ത് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ വോണ്‍ ആവശ്യപ്പെടും. എന്നിട്ട് ജഡേജയോടും യൂസഫിനോടും ബസില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് നടന്ന് വരാന്‍ പറയും. ടീം ഹോട്ടലിലേക്ക് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമെങ്കിലുമുണ്ടാകും.' - വോണിന് ആദരവ് അര്‍പ്പിച്ചുള്ള ഡോക്യുമെന്ററിയിൽ കമ്രാൻ പറഞ്ഞു.
advertisement
കമ്രാന് പുറമെ 2008 മുതൽ 2013 വരെ രാജസ്ഥാനൊപ്പമുണ്ടായിരുന്ന പേസ് ബൗളർ സിദ്ധാർഥ് ത്രിവേദിയും ഓസീസ് ഇതിഹാസത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. വൈകി എത്തുന്നവർക്ക് വോൺ നൽകിയിരുന്ന മറ്റൊരു ശിക്ഷയെ കുറിച്ചാണ് ത്രിവേദി മനസ്സ് തുറന്നത്.
Also read- IPL Cheerleaders | ബൗണ്ടറിയടിക്കുമ്പോൾ ആവേശം വിതറാൻ ചിയർലീഡേഴ്സ് റെഡി; ഐപിഎല്ലിലെ ഗ്ലാമർ താരങ്ങളെക്കുറിച്ച് അറിയാം
'വൈകിയെത്തുന്നവർ പിങ്കി എന്ന് പേരുള്ള ഒരു പാവക്കുട്ടിയെ പിടിച്ച് ദിവസം മുഴുവൻ നടക്കണം. ടീം മീറ്റിംഗുകൾക്കും സ്പോണ്സർമാരുമായുള്ള മീറ്റിംഗിലുമെല്ലാം വൈകിയെത്തുന്നവർ ഈ പാവക്കുട്ടിയെയും പിടിച്ച് നടക്കണം.' - ത്രിവേദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | 'ടീം ബസിൽ കയറ്റില്ല; ഹോട്ടലിലേക്ക് നടന്നുവരാൻ പറയും'; ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷ
Next Article
advertisement
Rashtriya Ekta Diwas Sardar@150| 'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു'; സർദാർ പട്ടേലിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി
'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു'; സർദാർ പട്ടേലിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

  • സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം ദേശീയ ഐക്യദിനമായി ആചരിച്ചു

  • ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള പട്ടേലിന്റെ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു

View All
advertisement