Rajasthan Royals | 'ശ്രദ്ധയാകർഷിക്കാനുള്ള ദയനീയ നാടകം'; രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

Last Updated:

ആരാധകരുടെ ശ്രദ്ധയാകർഷിക്കാനും സമൂഹ മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്താനുമുള്ള ശ്രമമെന്നോണം ഒരുക്കിയ തമാശയിൽ പുലിവാല് പിടിച്ച അവസ്ഥയിലാണ് രാജസ്ഥാൻ റോയൽസ്.

ക്യാപ്റ്റൻ സഞ്ജു സാംസണിനെ (Sanju Samson) ട്രോൾ ചെയ്ത് ട്വീറ്റിട്ടതിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് (Rajasthan Royals) തങ്ങളുടെ സോഷ്യൽ മീഡിയ ടീമിനെ പിരിച്ചുവിട്ടത് വെറും ‘നാടക’മായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജസ്ഥാനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി ആരാധകർ. ശ്രദ്ധയാകർഷിക്കാനായി രാജസ്ഥാൻ നടത്തിയ ശ്രമം തീർത്തും ദയനീയമായിപ്പോയെന്നും ഈ 'നാടകത്തിൽ' ഭാഗമായ ടീമിലെ താരങ്ങളോട് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ട് ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഇന്നലെ സഞ്ജുവിനെ ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്തതും അതിന് സഞ്ജു നൽകിയ മറുപടിയും പിന്നാലെ സോഷ്യൽ മീഡിയ ടീമിനെ പുറത്താക്കിയ നടപടിയുമെല്ലാം ആരാധകർ ഗൗരവമായിട്ടാണ് എടുത്തിരുന്നത്. എന്നാൽ ഈ സംഭവവികാസങ്ങളെല്ലാം ഒരു തമാശയുടെ ഭാഗമായിരുന്നുവെന്ന് രാജസ്ഥാൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
എന്നാലിത് അവർക്ക് തിരിച്ചടിയാവുകയാണുണ്ടായത്. ടീമുമായി ബന്ധപ്പെട്ട വാർത്തകൾക്കും ഏറ്റവും പുതിയ വിവരങ്ങൾക്കുമായി ആരാധകർ ടീമുകളുടെ ഔദ്യോഗിക സമൂഹ മാധ്യമ ഹാൻഡിലുകളെ ആശ്രയിക്കുന്ന കാലത്ത് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി റോയൽസ് കളിച്ച ഈ നാടകം ശരിയായില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകരും പ്രതികരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ആശയവിനിമയം നടത്താനും ശ്രദ്ധയാകർഷിക്കാനും ഇതിലും മികച്ച വഴികളില്ലേ എന്നാണ് ഇവരെല്ലാം ഉയർത്തുന്ന ചോദ്യം. ഏതായാലും ഈ തമാശയിലൂടെ പുലിവാല് പിടിച്ച അവസ്ഥയിലാണ് രാജസ്ഥാൻ റോയൽസ്.
advertisement
ആരാധകരുടെ വിമർശനത്തിന് ഇരയാക്കിയ സംഭവം ഇങ്ങനെ:
രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു ടീം ബസ്സിലിരിക്കുന്ന ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് 'എത്ര സുന്ദരമായിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയിട്ട ട്വീറ്റിൽ നിന്നുമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ചിത്രത്തില്‍ സഞ്ജുവിന്റെ മുഖത്ത് ഒരു നീല തലപ്പാവും ഒപ്പം കറുത്ത കണ്ണടയുമെല്ലാം അവര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനെതിരെ വിമർശനവുമായി സഞ്ജു നേരിട്ട് രംഗത്തെത്തിയതോടെ പ്രശ്നം വഷളാവുകയായിരുന്നു. 'സുഹൃത്തുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ മനസിലാക്കാം, പക്ഷേ ഒരു പ്രൊഫഷണല്‍ ടീം പ്രൊഫഷണലായിത്തന്നെ പെരുമാറണം'- രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് സഞ്ജു പറഞ്ഞു.
advertisement
സഞ്ജു വിമർശനവുമായി എത്തിയതിന് പിന്നാലെ ടീം അധികൃതർ ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും അതിനോടകം തന്നെ ചിത്രവും സഞ്ജുവിന്റെ മറുപടിയും ചർച്ചാവിഷയമായി മാറിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ രാജസ്ഥാന്റെ മാനേജ്‌മെന്റ് വിശദീകരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സമീപനം മാറ്റുമെന്നും ടീമിനകത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക ട്വിറ്റീല്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സമീപനം പുന:പരിശോധിക്കുമെന്നും പുതിയൊരു ടീമിനെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യാനായി ഏല്‍പ്പിക്കുമെന്നും ട്വീറ്റില്‍ രാജസ്ഥാന്‍ മാനേജ്മെന്റ് അറിയിച്ചു. സഞ്ജുവിന്റെ വിമർശനത്തിന് പിന്നാലെ മുഖ്യ പരിശീലകൻ കുമാർ സംഗക്കാര, സിഇഒ ജെയ്ക്ക് ലഷ് മക്ഗ്രം, ടീമിലെ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ജോസ് ബട്‌ലർ തുടങ്ങിയവർ സോഷ്യൽ മീഡിയാ ടീമുമായി സംസാരിക്കുന്ന തരത്തിലുള്ള വീഡിയോകളും ടീം മാനേജ്‌മെന്റ് പങ്കുവെച്ചിരുന്നു.
advertisement
രാജസ്ഥാൻ മാനേജ്‌മെന്റിന്റെ വിശദീകരണവും വന്നതോടെ കാര്യം ഗൗരവമായി തന്നെ എടുത്ത ആരാധകരെ ഇളിഭ്യരാക്കുന്നതായിരുന്നു സംഭവങ്ങളെല്ലാം തമാശ ആയിരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള രാജസ്ഥാന്റെ ട്വീറ്റ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
advertisement
advertisement
ഗൗരവ സ്വഭാവമുള്ള കാര്യങ്ങളോട് നിരുത്തരവാദപൂർവമായ സമീപനമാണ് രാജസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ടീം ഐപിഎല്ലിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും അല്ലാതെ സമൂഹ മാധ്യമങ്ങളില്ല എന്നുമെല്ലാം ഇതിന് പിന്നാലെയായിരുന്നു ഉയർന്നുവന്നത്.
advertisement
ഐപിഎല്ലിൽ ആദ്യ സീസണിലെ കിരീട നേട്ടത്തിന് ശേഷം പിന്നീട് ഐപിഎൽ കിരീടം ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ലാത്ത രാജസ്ഥാൻ ഈ സീസണിൽ അതിനുള്ള തയാറെടുപ്പിലാണ്. ചൊവ്വാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ ഈ സീസണിൽ ആദ്യത്തെ മത്സരം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rajasthan Royals | 'ശ്രദ്ധയാകർഷിക്കാനുള്ള ദയനീയ നാടകം'; രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ
Next Article
advertisement
എം ആർ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല; മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി
എം ആർ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല; മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി
  • എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി തുടരന്വേഷണം വേണ്ടെന്ന് വിധിച്ചു.

  • ഹൈക്കോടതി വിജിലൻസ് കോടതിയുടെ ക്ലീൻ ചിറ്റ് റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി; പരാതിക്കാർക്ക് വീണ്ടും പരാതി നൽകാം.

  • മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു, സർക്കാർ നൽകിയ ഹർജി അംഗീകരിച്ചു.

View All
advertisement