ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച ഡല്‍ഹി കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇതു മറികടന്ന് വിജയം തിരിച്ചുപിടിക്കാനാവും ഡൽഹി ശ്രമിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തിൽ തോറ്റ കൊൽക്കത്ത പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്.
ഡല്‍ഹിയും കൊല്‍ക്കത്തയും ഇതുവരെ ഐ.പി.എല്ലില്‍ 24 തവണ ഏറ്റുമുട്ടി. അതില്‍ കൊല്‍ക്കത്ത 13 തവണയും ഡല്‍ഹി 10 തവണയും വിജയം സ്വന്തമാക്കി. ആദ്യമത്സരത്തിൽ പരിക്കേറ്റ ഡൽഹി താരം അശ്വിന്‍ ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.
advertisement
യുവതാരം ശുഭ്മാൻ ഗില്ലും ആന്‍ഡ്രൂ റസലുമാണ് കൊൽക്കത്തയുടെ പ്രതീക്ഷ. അശ്വിൻ മടങ്ങിയെത്തുകയാണെങ്കിൽ റസലിനെ നേരിടാൻ കരുത്തനായ ആയുധമായിരിക്കും ഡൽഹിക്ക്.
ഡൽഹി ക്യാപിറ്റൽസ് സാധ്യത ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയാസ് അയ്യർ(C), ഋഷഭ് പന്ത്(WK), ഷിംറോൺ ഹെറ്റെംയെർ, അക്സർ പട്ടേൽ, അശ്വിൻ, സൻഡീപ് ലിംചാനെ, കഗിസോ റബാഡ, ഇഷാന്ത് ശർമ
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സാധ്യത ടീം: സുനിൽ നരെയ്ൻ, ശുഭ്മാൻ ഗിൽ, ടോം ബെന്റൺ, നിതീഷ് റാണ, ദിനേശ് കാർത്തിക്(C/Wk), രാഹുൽ ത്രിപാഠി, ആൻ്‍ഡ്രൂ റസൽ, പാറ്റ് കുമിൻസ്, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, കമലേഷ് നാഗർകോട്ടി