മുംബൈ: ബിസിസിഐയുടെ അനുമതിയില്ലാതെ അബുദാദബിയില് നടന്ന ടി20 ടൂര്‍ണമെന്റില്‍ പങ്കെടുത്ത കൊല്ക്ക നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങിന് വിലക്ക്. മൂന്നുമാസത്തേക്കാണ് താരത്തിനെ വിലക്കിയിരിക്കുന്നത്. ശിക്ഷാനടപടി വന്നതോടെ ശ്രീലങ്ക എയ്ക്കെതിരായ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശുകാരനായ താരം മികച്ച ഫോം തുടരവെയാണ് ബിസിസിഐയുടെ ഭാഗത്ത് നിന്ന് ശിക്ഷാ നടപടിയുണ്ടാകുന്നത്. ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു റിങ്കു.
ബിസിസിഐയുമായി കരാറുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടൂര്‍ണമെന്റുകളില്‍ അനുമതിയില്ലാതെ കളിയ്ക്കാനാവില്ല. ഈ നിയമം തെറ്റിച്ചതാണഅ 21 കാരന് വിനയായത്. 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഏകദിന, ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ അഞ്ച് ഐപിഎല്‍ മത്സരത്തിനിറങ്ങിയ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 30 റണ്‍സാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.