ഡൽഹി ബൗളർമാര്‍ പിടിമുറുക്കിയതോടെ മത്സരത്തിൽ സ്കോർ ഉയർത്താൻ ബാംഗ്ലൂർ നന്നെപാടുപ്പെട്ടു. വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്കോർ ഉയർത്തുന്നതിനാണ് ദേവ്ദത്ത് പടിക്കൽ – ജോഷ്വ ഫിലിപ്പ് ഓപ്പണിങ് കൂട്ടുകെട്ട് ശ്രമിച്ചെങ്കിലും 12 റൺസെടുത്ത ജോഷ്വയെ അഞ്ചാം ഓവറിൽ കഗിസോ റബാദ പുറത്താക്കി.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് - വിരാട് കോലി സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത കോലിയെ പുറത്താക്കി അശ്വിനാണ് ഈ കൂട്ട് പൊളിച്ചത്. തുടർന്ന് വന്നവരിൽ ഡിവില്ലിയേഴ്സ് മാത്രമാണ് തിളങ്ങിയത്. 21 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്തു. അവസാന ഓവറിലാണ് ഡിവില്ലിയേഴ്‌സ് പുറത്തായത്.
advertisement
ക്രിസ് മോറിസ് (0), ശിവം ദുബെ (17), ഇസുരു ഉദാന (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഡല്‍ഹിക്കായി ആന്‍ റിച്ച് നോര്‍ക്യ മൂന്നു വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദ രണ്ടു വിക്കറ്റെടുത്തു.