News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 2, 2020, 7:53 PM IST
dc vs rcb
അബുദാബി: ഐപിഎൽ 13ാം സീസണിലെ 55ാം മത്സരത്തിൽ
ഡൽഹി ക്യാപിറ്റൽസ് ബാംഗ്ലൂർ റോയൽസ് പോരാട്ടം. അബുദാബി ഷെയ്ക് സയീദ് സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഡൽഹി
ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം രണ്ടാം സ്ഥാനക്കാരായി
പ്ലേഓഫിലെത്തും. അതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
ഇന്ന് തോൽക്കുന്ന ടീമിന്‍റെ ഭാവി നാളെ നടക്കാനിരിക്കുന്ന മുംബൈ - ഹൈദരാബാദ് മത്സരത്തെ ആശ്രയിച്ചായിരിക്കും. ഹൈദരാബാദ് തോറ്റാല്‍ ഡല്‍ഹി - ബാംഗ്ലൂര്‍ മത്സരത്തിലെ പരാജിതര്‍ക്ക് പ്ലേ ഓഫിലെത്താം. ഹൈദരാബാദ് ജയിച്ചാലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനും പിന്നിലായില്ലെങ്കിലും ഡല്‍ഹി - ബാംഗ്ലൂര്‍ മത്സരത്തിലെ പരാജിതര്‍ക്ക് പ്ലേ ഓഫിലേക്കുള്ള വഴി തുറന്നുകിട്ടും.
ആദ്യമത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ അനായാസമായി പ്ലേഓഫിലെത്തുമെന്ന് കരുതിയുരുന്ന ടീമുകളാണ് ഡൽഹിയും ബാംഗ്ലൂരും. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെ തുടർച്ചയായ തോൽവി ഇരു ടീമുകളെയും പ്രതിസന്ധിയിലായിക്കിയിരിക്കുകയാണ്.
ഏതാണ്ട് പ്ലേഓഫ് ഉറപ്പിച്ച ഡൽഹി തുടർച്ചയായി നാലു മത്സരങ്ങളാണ് തോറ്റത്. ബാംഗ്ലൂർ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. ഈ സീസണിൽ 13 മത്സരങ്ങളാണ് ഇരു ടീമുകളും ഇതുവരെ കളിച്ചത്. ഏഴ് മത്സരങ്ങളിൽ രണ്ട് ടീമുകളും വിജയിക്കുകയും ചെയ്തിട്ടുണ്ട്. നെറ്റ് റൺ റേറ്റിലെ നേരിയ വ്യത്യാസത്തിലാണ് ബാംഗ്ലൂർ രണ്ടാംസ്ഥാനവും ഡൽഹി മൂന്നാം സ്ഥാനവും നേടിയിട്ടുള്ളത്.
Published by:
Gowthamy GG
First published:
November 2, 2020, 7:53 PM IST