കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഇതൊരു സ്വപ്‌നമാണോ എന്നു പോലും തോന്നി. ഏറെ നാളായി ഞാൻ പിന്തുടരുന്ന താരമാണ് കോഹ്‌ലി. ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹം പരിശ്രമിക്കുകയായിരുന്നു. എന്നെ കൂടി അദ്ദേഹം പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. 20 ഓവർ ഫീൽഡ് ചെയ്‌ത ശേഷം ഈ കനത്ത ചൂടിൽ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാൽ, ഓരോസമയത്തും കോഹ്‌ലി എനിക്ക് ആവശ്യമായ പിന്തുണ നൽകിയിരുന്നു- ദേവ്ദത്ത് പടിക്കൽ പറയുന്നു.
രാജസ്ഥാനെതിരായ മത്സരത്തിൽ അനായാസ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ബാംഗ്ലൂർ മറികടന്നു. സീസണിലെ രണ്ടാം അർധസെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഫോമിലേക്കെത്തിയ നായകൻ വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് മികവിലാണ് ബ്ലാംഗ്ലൂർ ജയം സ്വന്തമാക്കിയത്.