ഹൈദരാബാദ് ടീമിൽ വിജയ് ശങ്കറിന് പകരം അഭിഷേക് ശർമ ഇന്ന് കളിക്കും. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് ഇന്ന് ജയിക്കാനായാൽ പ്ലേഓഫ് ഉറപ്പിക്കാം.
advertisement
അതേസമയം ഇന്ന് തോറ്റാല്‍ ഹൈദരാബാദിന് പ്ലേഓഫ് സാധ്യത മങ്ങും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ ഹൈദരാബാദിന് പ്ലേഓഫ് സാധ്യതയുണ്ട്. സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.
ഡൽഹിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. അതേസമയം തുടർച്ചായായ രണ്ട് മത്സരങ്ങളിലേറ്റ പരാജയം മറികടക്കുന്നതിനാണ് ബാംഗളൂർ ഇന്നിറങ്ങുന്നത്. മുംബൈയോടും ചെന്നൈയോടുമാണ് ബാംഗ്ലൂർ കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടത്.
advertisement
Location :
First Published :
October 31, 2020 8:11 PM IST