കൊൽക്കത്തയെ തകർത്ത് മുംബൈ പ്ലേഓഫ് സാധ്യത സജീവമാക്കി

Last Updated:
മുംബൈ: പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി മുംബൈ ഇന്ത്യൻസ്. സീസണിലെ പതിനൊന്നാം മത്സരത്തിൽ കൊൽക്കത്തയെ 102 റൺസിന് തോൽപ്പിച്ചു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം. ജയത്തോടെ 10 പോയിന്റുമായി മുംബൈ പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു.
എഴുതള്ളിയവർക്ക് മറുപടി നൽകി മുംബൈ തിരിച്ചുവരവിന്റെ പാതയിലാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച് അവർ പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. കൊൽക്കത്തക്കെതിരായ മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ മുംബൈയുടെ ജയം രാജകീയമായിരുന്നു. മുംബൈ ഉയർത്തിയ 211 റൺസ് കൊൽക്കത്തയ്ക്ക് ഒരുഘട്ടത്തിൽ പോലും എത്തിപിടിക്കാൻ സാധിച്ചില്ല. കൊൽക്കത്തയുടെ ഇന്നിങ്സ് 108 റൺസിൽ അവസാനിച്ചു.
റോബിൻ ഉത്തപ്പയും ക്രിസ് ലിന്നും നതീഷ് റാണയും നിലയുറിപ്പിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പെട്ടന്ന് മടങ്ങി. ബാക്കിയെല്ലാം ചടങ്ങുതീർക്കൽ മാത്രം. വാലറ്റത്ത് ആരും പൊരുതാൻ പോലും നിൽക്കാതെ വന്നതിലും വേഗം പവലിയവനിലേക്ക് തിരിച്ചുകയറി കൊൽക്കത്തയുടെ തോൽവി വേഗത്തിലായി.
advertisement
ആദ്യം ബാറ്റുചെയ്ത മുംബൈ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് കൂറ്റൻ സ്കോർ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 21 പന്തുകള്‍ നേരിട്ട് 62 റൺസ് എടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ബെൻ കട്ടിംഗ് 9 പന്തുകൾ നേരിട്ട് 24 റൺസ് എടുത്തു.
ജയത്തോടെ മുംബൈ പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. പട്ടികയിൽ മുംബൈ നാലാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കൊൽക്കത്തയെ തകർത്ത് മുംബൈ പ്ലേഓഫ് സാധ്യത സജീവമാക്കി
Next Article
advertisement
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
  • കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

  • നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറയുന്നത്.

  • നായ ആറുപേരെ ആക്രമിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല.

View All
advertisement