ബംഗളുരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയത്തോടെ മടക്കം. അവസാന മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപിച്ചത്. 176 റൺസ് വിജയലക്ഷ്യം നാലു പന്ത് ബാക്കി നിൽക്കെ ബാംഗ്ലൂർ മറികടന്നു.
2/ 5
അർദ്ധസെഞ്ച്വറി നേടിയ ഹെറ്റ്മയറും ഗുർകീരത് സിംഗുമാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. ഹെറ്റ്മയർ 75 ഉം ഗുർകീരത് 65 ഉം റൺസെടുത്തു. കോലി 16 റൺസെടുത്തും ഡി വില്ലിയേഴ്സ് ഒരു റണ്ണെടുത്തും പുറത്തായി.
3/ 5
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. 43 പന്തിൽ പുറത്താകാതെ 70 റൺസെടുത്ത കെയ്ൻ വില്യംസൺ ആണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
4/ 5
ഹൈദരാബാദിന് വേണ്ടി ഖലീൽ അഹമ്മദ് മൂന്നു ഭുവനേശ്വർകുമാർ ഒരു വിക്കറ്റും വീഴ്ത്തി.
5/ 5
ബാംഗ്ലൂർ പ്ലേ ഓഫിൽ കടക്കില്ലെന്ന് നേരത്തെ ഉറപ്പായതാണ്. ഇന്നത്തെ മത്സരത്തിൽ മുംബൈ, കൊൽക്കത്തയെ തോൽപിച്ചാൽ ഹൈദരാബാദിന് പ്ലേ ഓഫിലെത്താം.