TRENDING:

ക്രിക്കറ്റിൽ ഒരു കൈ നോക്കാൻ സ്വീഡനും; കളി പഠിപ്പിക്കാൻ എത്തുന്നത് സാക്ഷാൽ ജോണ്ടി റോഡ്സ്

Last Updated:

സ്വീഡന്‍റെ പരിശീലകനാകുന്നതിനായി കുടുംബത്തോടൊപ്പം അവിടേക്ക് താമസം മാറ്റുകയാണ് റോഡ്സ്. ഐ‌പി‌എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിംഗ് പരിശീലകനായി നിലവിൽ യുഎഇയിലാണ് റോഡ്‌സ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വലിയ കായിക പാരമ്പര്യമുള്ള രാജ്യമാണ് സ്വീഡൻ. ഫുഡ്ബോളിലൊക്കെ അവർ പലപ്പോഴും കരുത്ത് കാട്ടിയിട്ടുണ്ട്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെപോലെയുള്ള പ്രതിഭകളെ സമ്മാനിച്ച രാജ്യം കൂടിയാണ് സ്വീഡൻ. ഇപ്പോഴിതാ, ക്രിക്കറ്റിൽ കൂടുതൽ മികവ് കാട്ടാനുള്ള ശ്രമത്തിലാണ് സ്വീഡൻ. ദക്ഷിണാഫ്രിക്കയുടെ പറക്കും ഫീൽഡർ ജോണ്ടി റോഡ്സിനെ മുഖ്യ പരിശീലകനായി എത്തിച്ചുകൊണ്ടാണ് സ്വീഡൻ ക്രിക്കറ്റിൽ പയറ്റാൻ ഇറങ്ങുന്നത്.
advertisement

സ്വീഡന്‍റെ പരിശീലകനാകുന്നതിനായി കുടുംബത്തോടൊപ്പം അവിടേക്ക് താമസം മാറ്റുകയാണ് റോഡ്സ്. ഐ‌പി‌എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിംഗ് പരിശീലകനായി നിലവിൽ യുഎഇയിലാണ് റോഡ്‌സ്. സ്വീഡനിൽ ക്രിക്കറ്റ് വളർത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് താൻ ഏറ്റെടുക്കുന്നതെന്ന് എമർജിങ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ റോഡ്സ് പറഞ്ഞു. “സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷനിലേക്കുള്ള എന്റെ ബന്ധം അക്ഷരാർത്ഥത്തിൽ മൂന്ന് മാസം മുമ്പായിരുന്നു, അതിനാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് അവരുടെ പരിശീലകാകാനുള്ള തീരുമാനമെടുത്തത്,” റോഡ്‌സ് പറഞ്ഞു.

advertisement

"ഞാൻ എന്റെ കുടുംബത്തോടൊപ്പം സ്വീഡനിലേക്ക് താമസം മാറ്റുന്നു, അതിനാൽ ഇത് ഒരു കൺസൾട്ടിംഗ് റോൾ അല്ല. ഇത് ദീർഘകാലത്തേക്കുള്ള ഉത്തരവാദിത്വമാണ്. എന്റെ ഭാര്യ (മെലാനി) സ്വീഡിഷ് സ്കൂൾ സമ്പ്രദായത്തിന്റെ കടുത്ത ആരാധികയാണ്, ഞാൻ യൂറോപ്യൻ ക്രിക്കറ്റിനെ വളരെ അടുത്തു പിന്തുടരുന്നുണ്ട്"- റോഡ്സ് പറഞ്ഞു.

സ്വീഡനിലെ കളിയുടെ സമഗ്രവികസനത്തിലായിരിക്കും തന്റെ ശ്രദ്ധയെന്ന് റോഡ്സ് പറഞ്ഞു. "ഞങ്ങളുടെ കളിക്കാർക്ക് മാത്രമല്ല, ഞങ്ങളുടെ പരിശീലകർക്കും ക്രിക്കറ്റിനു ചുറ്റും പ്രവർത്തിക്കുന്ന ആളുകൾക്കും വളരെ വ്യക്തവും നിലവിലുള്ളതുമായ ഒരു പാതയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ”അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 52 ടെസ്റ്റുകളും 245 ഏകദിനങ്ങളും കളിച്ച താരമാണ് റോഡ്‌സ്.

advertisement

You may also like:Vinod Kovoor | പ്രതിസന്ധി കാലത്ത് മീൻ കച്ചവടവുമായി നടൻ വിനോദ് കോവൂർ [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ്​ [NEWS] ബർത്ത്ഡേക്ക് പോകാൻ വാശി പിടിച്ച് സമൂഹമാധ്യമങ്ങളിൽ താരമായി; 4 വയസുകാരി പീലിയെ വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂക്ക [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജോണ്ടി റോഡ്സിനെ മുഖ്യ പരിശീലകനാക്കിയ കാര്യം സ്വീഡൻ ക്രിക്കറ്റ് ഫെഡറേഷൻ പെർഫോമൻസ് ഡയറക്ടർ ബെൻ ഹറാഡിൻ പറഞ്ഞു. “ക്രിക്കറ്റ് കളിക്കാരനല്ല, ഒരു വ്യക്തിയെന്ന നിലയിൽ ജോണ്ടിയെ അറിയുന്നത് വളരെ നല്ല കാര്യമാണ്, അദ്ദേഹത്തെ സ്വീഡനിലേക്ക് എത്തിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” ഹരാഡിൻ എമർജിംഗ് ക്രിക്കറ്റിനോട് പറഞ്ഞു. നിലവിൽ ലോകത്ത് 43 ആം സ്ഥാനത്താണ് സ്വീഡൻ.

മലയാളം വാർത്തകൾ/ വാർത്ത/IPL/
ക്രിക്കറ്റിൽ ഒരു കൈ നോക്കാൻ സ്വീഡനും; കളി പഠിപ്പിക്കാൻ എത്തുന്നത് സാക്ഷാൽ ജോണ്ടി റോഡ്സ്
Open in App
Home
Video
Impact Shorts
Web Stories