ICC World Cup 2019: ഇന്ത്യയും ഓസീസും ഫൈനലിൽ ഏറ്റുമുട്ടും; പ്രവചനവുമായി 'പറക്കും ഫീൽഡർ'
Last Updated:
മത്സരം മഴ തടസപ്പെടുത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മൂലം ഇന്നും റിസർവ് ദിനമായ നാളെയും മത്സരം തടസപ്പെട്ടാൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കും
ഇത്തവണ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ഓസീസും ഇന്ത്യയും തമ്മിലായിരിക്കുമെന്ന് പ്രവചനം. 2003ന് ശേഷം വീണ്ടുമൊരു ഓസീസ്-ഇന്ത്യ ഫൈനലിന് ലോർഡ്സ് സാക്ഷ്യം വഹിക്കുമെന്ന് പ്രവചിക്കുന്നത് മറ്റാരുമല്ല, ദക്ഷിണാഫ്രിക്കൻ മുൻതാരവും പറക്കും ഫീൽഡർ എന്ന് അറിയപ്പെട്ടിരുന്ന ജോണ്ടി റോഡ്സ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഓസീസ്-ഇന്ത്യ ഫൈനൽ പ്രവചനം അദ്ദേഹം നടത്തിയത്. 2003ൽ റോഡ്സിന്‍റെ നാട്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യയും ഓസീസും തമ്മിലായിരുന്നു കലാശപ്പോര്. അന്ന് 125 റൺസിനാണ് ഗാംഗുലി നയിച്ച ഇന്ത്യയെ പോണ്ടിംഗിന്‍റെ ഓസീസ് തോൽപ്പിച്ചത്.
ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. മത്സരം മഴ തടസപ്പെടുത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മൂലം ഇന്നും റിസർവ് ദിനമായ നാളെയും മത്സരം തടസപ്പെട്ടാൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ മുൻതൂക്കമാണ് ഇന്ത്യയ്ക്ക് ഈ ഘട്ടത്തിൽ തുണയാകുക. രണ്ടാം സെമിയിൽ വ്യാഴാഴ്ച നിലവിലെ ജേതാക്കളായ ഓസീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2019 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: ഇന്ത്യയും ഓസീസും ഫൈനലിൽ ഏറ്റുമുട്ടും; പ്രവചനവുമായി 'പറക്കും ഫീൽഡർ'