ബാറ്റിങ് നിരയിലെ പരാജയമാണ് ചെന്നൈയുടെ തോൽവിക്ക് കാരണം. ഷെയ്ൻ വാട്സൺ (50) മാത്രമാണ് ചെന്നൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. 30 റൺസെടുത്ത അമ്പാട്ടി റായിഡുവും ചെന്നൈയെ രക്ഷിക്കാൻ ശ്രമിച്ചു.
മധ്യ ഓവറുകളിൽ മികച്ച രണ്ട് മൂന്ന് ഓവറുകൾ ലഭിച്ചു. എന്നാൽ പിന്നീട് വിക്കറ്റുകൾ നഷ്ടമായി. ആ ഓവറുകളിൽ ബാറ്റിങ്ങിൽ മാറ്റമുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. ധോണി പറയുന്നു.
ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയതെന്നും എംഎസ് ധോണി. കൊൽക്കത്തയെ പിടിച്ചു നിർത്തിയത് ബൗളർമാരാണ്. എന്നാൽ ബാറ്റിങ് നിര തകർന്നു. അവസാന ഓവറുകളിൽ ഒരു ബൗണ്ടറി പോലും ഉണ്ടായിരുന്നില്ല. ധോണിയുടെ വാക്കുകൾ.
advertisement
50 റൺസെടുത്ത ഷെയ്ൻ വാട്ട്സനും 30 റൺസെടുത്ത അമ്പാട്ടി റായിഡുവുമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. ധോണി ഉൾപ്പടെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായിരുന്നില്ല. ചെന്നൈയുടെ അച്ചടക്കത്തോടെയുള്ള ബൌളിംഗാണ് കൊൽക്കത്തയെ വമ്പൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. ഡ്വൈൻ ബ്രാവോ മൂന്നു വിക്കറ്റെടുത്തപ്പോൾ, സാം കുറാൻ, ശ്രദ്ധുൽ താക്കൂർ, കരൻ ശർമ്മ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
