TRENDING:

'ഗെയ് ലിന്റെ സിക്സുകൾക്കായി കാത്തിരിക്കുന്നു': കെ എൽ രാഹുൽ

Last Updated:

ഗെയ് ലിനൊപ്പം വീണ്ടും കളിക്കുന്നത് ഉറ്റു നോക്കുകയാണെന്നും ഗെയ്ൽ കുറേ സിക്സ് അടിക്കുന്നത് കാണണമെന്നും രാഹുല്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്ലിൽ ബാംഗളൂരുവിനെ പോലെ തന്നെ എക്കാലത്തെയും മികച്ച താരനിര ഉണ്ടായിട്ടും ഇതുവരെ കിരീടത്തിൽ മുത്തമിടാൻ കഴിയാത്ത ടീമാണ് പഞ്ചാബ് കിങ്. എന്നാൽ, ഇത്തവണ അടിമുടി മാറ്റങ്ങളുമായാണ് ടീം ഇറങ്ങുന്നത്. കെ എൽ രാഹുൽ തന്നെയാണ് ഇത്തവണയും ടീമിന്റെ നായകൻ. വെടിക്കെട്ട് ബാറ്റ്സ്മാന്മാർ ടീമിലുണ്ടെങ്കിലും പറയത്തക്ക മികച്ച ബൗളിങ് നിര പഞ്ചാബിന് ഒരിക്കലും അവകാശപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെ ലേലത്തിൽ ഐ സി സി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള 33കാരനായ ഡേവിഡ് മലാനെ ഒന്നരകോടി രൂപക്ക് പഞ്ചാബ് കിങ്ങ്സ് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ബൗളിങ് കോച്ചായി മുന്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് താരം ഡാമിയന്‍ റൈറ്റിനെ പഞ്ചാബ് നിയമിച്ചിരുന്നു.
advertisement

അവസാന സീസണിലെ തുടക്കത്തിൽ നന്നേ പരാജയമായിരുന്നു പഞ്ചാബ് ടീം. എന്നാൽ, മത്സരങ്ങൾ പകുതി ആയപ്പോൾ ടീമിലെത്തിയ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ് ലിന്റെ വരവ് ടീമിന്റെ പ്രകടനത്തെ അപ്പാടെ മാറ്റി മറച്ചു. ഇപ്പോൾ ക്രിസ് ഗെയ് ലിന്റെ പ്രകടനത്തേക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ് പഞ്ചാബ് നായകൻ കെ എൽ രാഹുൽ. ക്രിസ് ഗെയ് ലിനു ഒരോ വര്‍ഷം കഴിയുമ്പോഴും വീര്യം കൂടുകയാണെന്നാണ് രാഹുൽ പറയുന്നത്.

French Open 2021 | ഫ്രഞ്ച് ഓപ്പണ്‍ ഗ്രാൻസ്ലാം ടൂര്‍ണമെന്റ് തുടങ്ങാൻ ഒരാഴ്ച വൈകും

advertisement

'ഞാൻ ക്രിസ് ഗെയ് ലിന് ഒപ്പം ദീര്‍ഘകാലമായി കളിക്കുകയാണ്. ഗെയ് ലിനൊപ്പം കളിക്കുന്നത് എപ്പോഴും രസകരമാണ്. ഗെയ്ൽ പാര്‍ട്ടി കഴിഞ്ഞ് വന്നാലും ഗ്രൗണ്ടില്‍ എത്തിയാല്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുക. അത് തീർത്തും കൗതുകകരമാണ്. ദിവസം മണിക്കൂറുകളോളം പരിശീലനം നടത്തുന്ന എനിക്ക് ഗെയ് ലിന്റെ രീതികള്‍ അത്ഭുതമായാണ് തോന്നാറുള്ളത്' - രാഹുല്‍ പറഞ്ഞു.

UEFA Champions League | ഇരട്ട ഗോളുമായി എംബാപ്പെ, ബയേണിനെതിരെ പിഎസ്ജിക്ക് തകർപ്പൻ ജയം

advertisement

ഗെയ് ലിനൊപ്പം വീണ്ടും കളിക്കുന്നത് ഉറ്റു നോക്കുകയാണെന്നും ഗെയ്ൽ കുറേ സിക്സ് അടിക്കുന്നത് കാണണമെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബിന് വളരെ പരിചയ സമ്പത്തുള്ള പരിശീലകര്‍ ആണ് ഉള്ളതെന്നും അതിന്റെ ഗുണം ടീമിൽ കാണാന്‍ കഴിഞ്ഞേക്കുമെന്നും പഞ്ചാബ് ക്യാപ്റ്റന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തിരുന്നത്. ഒട്ടുമിക്ക മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ചവെച്ചിട്ടും പലപ്പോഴും വിജയത്തിന് അടുത്ത് എത്തി പരാജയപ്പെടുക ആയിരുന്നു. ഇത്ര കാലത്തിനിടയില്‍ ആകെ ഒരു തവണ മാത്രമേ പഞ്ചാബ് കിങ്സ് ഫൈനലില്‍ എത്തിയിട്ടുള്ളൂ. ടീമിനൊപ്പം എപ്പോഴും നിര്‍ഭാഗ്യം ഉണ്ടെന്നും പേരിലെയും ജേഴ്സിയിലെയും മാറ്റം ടീമിന് ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസമെന്നും രാഹുൽ പറഞ്ഞു. ഇത്തവണത്തെ സീസണിൽ പേരു മാറ്റിയ പഞ്ചാബ് അവരുടെ ജേഴ്സി ഡിസൈനും മാറ്റിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Into his 13th season, all eyes would be on the Universe Boss Chris Gayle with captain KL Rahul sounding eager to play alongside him again.

മലയാളം വാർത്തകൾ/ വാർത്ത/IPL/
'ഗെയ് ലിന്റെ സിക്സുകൾക്കായി കാത്തിരിക്കുന്നു': കെ എൽ രാഹുൽ
Open in App
Home
Video
Impact Shorts
Web Stories