മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സ്കോർ 20ൽ എത്തിയപ്പോൾ ഓപ്പണർ ജോസ് ബട്ട്ലറെ നഷ്ടമായി. എന്നാൽ, മറുഭാഗത്ത് ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ യുവതാരം യശസ്വി ജെയ്സ്വാൾ കൊൽക്കത്ത ബോളർമാരെ കടന്നാക്രമിച്ചു കളിച്ചുകൊണ്ടിരുന്നു. സ്കോർ 42ൽ നില്ക്കുമ്പോൾ ശിവം ജെയ്സ്വാളിനെ കൂടാരം കയറ്റി. 5 ബൗണ്ടറികളടക്കം 17 പന്തിൽ നിന്നും 22 റൺസ് നേടിയാണ് താരം മടങ്ങിയത്.
Happy Birthday Sachin Tendulkar|സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ
advertisement
പവർപ്ലേ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലുള്ള ടീമിനെ ശിവം ഡൂബെയും സഞ്ജുവും ചേർന്ന് സെൻസിബിൾ ഇന്നിങ്സിലൂടെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ സ്കോർ 85 എത്തിയപ്പോൾ വരുൺ ചക്രവർത്തി ശിവം ഡൂബെയെ മടക്കി. പിന്നാലെയെത്തിയ രാഹുൽ തെവാത്തിയ പതിനഞ്ചു റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും മടങ്ങി. പകരമെത്തിയ ഡേവിഡ് മില്ലർ സഞ്ജുവിനൊപ്പം ചേർന്ന് ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ബാറ്റിങ് തകരുകയായിരുന്നു. കണിശതയോടെ ബോളെറിഞ്ഞ രാജസ്ഥാൻ ബോളർമാർക്ക് മുന്നിൽ ഭേദപ്പെട്ട സ്കോർ ഉയർത്താൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. ഓപ്പണർമാരായ ഗില്ലും, റാണയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് മാത്രം നേടാനേ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ സുനിൽ നരേയ്നെ തകർപ്പൻ ക്യാച്ചിലൂടെ ജെയ്സ്വാൾ മടക്കി. നായകൻ മോർഗൻ ഇന്നത്തെ മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി. ഒരു പന്ത് പോലും നേരിടാൻ കഴിയാതെ അനാവശ്യ റണ്ണിന് ശ്രമിക്കവെയാണ് താരം പുറത്തായത്.
വമ്പനടിക്കാരായ മധ്യനിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകൾ പിഴുത ക്രിസ് മോറിസാണ് വമ്പൻ സ്കോർ നേടുന്നതിൽ നിന്നും കൊൽക്കത്തയെ തടഞ്ഞത്. നാലോവറിൽ 23 റൺസ് വഴങ്ങിക്കൊണ്ട് കാർത്തിക്ക്, റസൽ, കമ്മിൻസ് എന്നിവരുടേതടക്കം നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
