Happy Birthday Sachin Tendulkar|സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ

Last Updated:

സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 വയസ്സ് തികയുകയാണ്. 1973 ഏപ്രിൽ 24 നായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ ജനനം. ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും വിസ്ഡൺ മാസിക സച്ചിനെ തിരഞ്ഞെടുത്തിരുന്നു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു ആദ്യ സ്ഥാനത്ത്.
രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി.
2012 ഡിസംബർ 23-നാണ് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം സ്വന്തം പേരിൽ കുറിച്ചതിന് ശേഷമായിരുന്നു ക്രിക്കറ്റ് ദൈവത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2012 മാർച്ച് 18 ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
advertisement
2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്. 2013 മേയ് 27 ന് മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ ആറാം സീസൺ കിരീടം നേടിയ ശേഷം ഐപിഎല്ലിൽ നിന്നും അദ്ദേഹം വിരമിച്ചു.
advertisement
You may also like:IPL 2021 | ശരിക്കും കിങ്‌സായി പഞ്ചാബ്; നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം; രാഹുലിന് അര്‍ധസെഞ്ചുറി
സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ലോകകപ്പ് വിജയി
ലോകകപ്പുകളിൽ മികച്ച റൺസ് നേടിയിട്ടുള്ള താരമാണ് സച്ചിൻ. ആറ് ലോകകപ്പുകളിലായി 2,278 റൺസ് അദ്ദേഹം നേടി.
സച്ചിന്റെ ആദ്യകാലങ്ങൾ
1989 നവംബർ 15 ന് കറാച്ചിയിൽ ഇമ്രാൻ ഖാൻ, വസീം അക്രം തുടങ്ങിയ പാകിസ്താന്റെ ആക്രമണ നിരയ്ക്കെതിരെയാണ് സച്ചിൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി സച്ചിൻ തെണ്ടുൽക്കർ മാറി. ഇപ്പോഴും ഈ റെക്കോർഡ് ആരും മറികടന്നിട്ടില്ല.
advertisement
സച്ചിൻ തെണ്ടുൽക്കർ - മാസ്റ്റർ ബ്ലാസ്റ്റർ
തന്റെ മികച്ച ക്രിക്കറ്റ് ജീവിതത്തിനിടെ സച്ചിൻ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. മറ്റൊരു കളിക്കാരനും 168 ടെസ്റ്റുകളിൽ കൂടുതൽ കളിച്ചിട്ടില്ല. സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവരാണ് 168 ടെസ്റ്റുകൾ കളിച്ചിട്ടുള്ളത്.
സച്ചിൻ തെണ്ടുൽക്കർ - ക്രിക്കറ്റിന്റെ ദൈവം
സച്ചിൻ തന്റെ 51 ടെസ്റ്റ് സെഞ്ച്വറികളിൽ 29 ഉം ഇന്ത്യക്ക് പുറത്താണ് നേടിയത്: അതിൽ 17 എണ്ണം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവയ്‌ക്കെതിരെയായിരുന്നു.
കൂടുതൽ റൺസ്
ടെസ്റ്റുകളിലും ഏകദിനത്തിലുമാണ് സച്ചിൻ കൂടുതൽ റൺസ് നേടിയിട്ടുള്ളത്. ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലും എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് സച്ചിൻ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Happy Birthday Sachin Tendulkar|സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ
Next Article
advertisement
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
  • ശബരിമല സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഹൈക്കോടതി ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്

  • വിഎസ്എസ്‌സി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധന നടത്താനും നിർദേശം

  • കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയെന്നും കോടതി

View All
advertisement