മത്സരത്തില്‍ തങ്ങളുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിനെ അവസാന ഓവറില്‍ ജഡേജ ശെരിക്കും തല്ലിച്ചതക്കുകയായിരുന്നു. ഒരു നോബോള്‍ അടക്കമാണ് ഹര്‍ഷല്‍ ഓവറില്‍ 37 റണ്‍സ് വഴങ്ങിയത്. അഞ്ചു സിക്‌സറുകളാണ് ഈ ഓവറില്‍ പിറന്നത്. ഈ പ്രകടനമായിരുന്നു കളിയില്‍ വഴിത്തിരിവായതും. ഇപ്പോള്‍ ഈ വെടിക്കെട്ട് സംഭവിച്ചതിന് കാരണവും ജഡേജ വെളിപ്പെടുത്തിയിരിക്കുകയാണ്.
advertisement
ധോണിയുടെ തന്ത്രമാണ് ഇത്തരമൊരു പ്രകടനം നടത്താന്‍ തനിക്ക് വഴി കാണിച്ചതെന്നാണ് ജഡേജ പറയുന്നത്. 'ആക്രമിച്ച് കളിക്കാന്‍ തന്നെയായിരുന്നു ഞാന്‍ തീരുമാനിച്ചത്. വലിയ ഷോട്ടുകള്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. മഹി ഭായിയാണ് എന്നോട് ഹര്‍ഷല്‍ പട്ടേല്‍ എങ്ങനെ പന്തെറിയുമെന്ന് പറഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഹര്‍ഷല്‍ പന്തെറിയുമെന്ന് ധോണി പറഞ്ഞു. ഭാഗ്യവശാല്‍ ഞാന്‍ കളിച്ച ഷോട്ടുകള്‍ എല്ലാം കണക്ടാവുകയും ചെയ്തു'- ജഡേജ വ്യക്തമാക്കി. ഒരു ഓള്‍ റൗണ്ടറെന്ന നിലയില്‍ വളരെ കഠിനമാണ് കാര്യങ്ങളെന്നും മൂന്ന് മേഖലയിലും തിളങ്ങേണ്ടത് അനിവാര്യമാണെന്നും ജഡേജ പറഞ്ഞു.
Also Read- കോവിഡ് മഹാമാരിയിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു; ഐപിഎല്ലിൽ നിന്നും പിന്മാറി ആർ. അശ്വിൻ
രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ശൈലി തന്നെ മാറിയെന്നാണ് ധോണി പറയുന്നത്. ഇപ്പോള്‍ ബെസ്റ്റ് ഓള്‍റൗണ്ടറാണ് താരം. ജഡേജയ്ക്ക് നേരെ പന്തെറിയുക അസാധ്യമാണെന്ന് ധോണി പറഞ്ഞു. സ്വന്തം കഴിവ് കൊണ്ട് മത്സരം തന്നെ മാറ്റാന്‍ കഴിവുള്ള താരമാണ് ജഡേജയെന്നും ധോണി വ്യക്തമാക്കി.
ജഡേജയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നിലാണ് തങ്ങള്‍ തോറ്റുപോയതെന്ന് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയും തുറന്നു പറഞ്ഞിരുന്നു. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷമുള്ള കാഴ്ചയാണെന്നും, അവന്‍ വൈകാതെ തന്നെ ഇന്ത്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും കോഹ്ലി വെളിപ്പെടുത്തി.
