IPL 2021| ഒന്നിനു പിന്നാലെ ഒന്നായി സഞ്ജുവിന് തിരിച്ചടികൾ, ആൻഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങി; എന്ത് ചെയ്യണമെന്നറിയാതെ രാജസ്ഥാൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഇതോടെ രാജസ്ഥാന്റെ ബൗളിങ് യൂണിറ്റ് കൂടുതൽ ദുര്‍ബലമാകുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസണിൽ വിജയവഴിയിൽ തിരിച്ചെത്തിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് പിന്നെയും തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഓസീസ് പേസര്‍ ആൻഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങി എന്നാണ് പുതിയ റിപ്പോർട്ട്. 2018 ലെ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറാണ് ആന്‍ഡ്രൂ ടൈ. എന്നാല്‍ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും ഓസ്ട്രേലിയന്‍ താരത്തിനു കളിക്കാന്‍ സാധിച്ചിട്ടില്ല.ഐ പി എല്ലിൽ ഇത്തവണ ഒരുപാട് വമ്പൻ താരങ്ങളുടെ ബലത്തിൽ കിരീടമുറപ്പിച്ചിറങ്ങിയ ടീമായിരുന്നു രാജസ്ഥാൻ. ഐ പി എൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി താരം ഒരു ടീമിന്റെ നായകസ്ഥാനത്തെത്തുന്നതും ഇതാദ്യമാണ്. അതുകൊണ്ട് തന്നെ മലയാളി ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സഞ്ജുവിനെയും സംഘത്തെയും നോക്കിക്കണ്ടിരുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര നടത്തിയ പ്രഭാഷണത്തിലാണ് ടൈ മടങ്ങുന്നു എന്ന സൂചനയുള്ളത്. ആന്ദ്രൂ ടൈ രാവിലെ 4 മണിക്ക് പോകുമെന്നും അദ്ദേഹത്തോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ആവാമെന്നും സംഗ പറയുന്നു. വിഡിയോ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാന്‍ പങ്കുവച്ചിട്ടുണ്ട്.
advertisement
ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഈ സീസണില്‍ ഇനി കളിക്കില്ലെന്ന വെളിപ്പെടുത്തല്‍ രാജസ്ഥാന് തിരിച്ചടി ആയിരുന്നു. സര്‍ജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന ആര്‍ച്ചര്‍ എപ്പോള്‍ ടീമിലെത്തും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല. അതിനിടെയാണ് ഐ പി എല്ലില്‍ ആര്‍ച്ചര്‍ തുടരില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ച്ചര്‍ കൗണ്ടിയില്‍ പരിശീലനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു.
ഇതോടെ രാജസ്ഥാന്റെ ബൗളിങ് യൂണിറ്റ് കൂടുതൽ ദുര്‍ബലമാകുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ഗെയിലിനെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. ബയോ സെക്യുര്‍ ബബിളിലെ സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ലിയാം ലിവിംങ്ങ്സ്റ്റണും രണ്ട് ദിവസം മുന്നേ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. പ്രീമിയർ ലീഗിൽ കോവിഡ് കാരണം ടീമംഗങ്ങൾ ബയോ ബബ്ൾ പിന്തുടരേണ്ടതുണ്ട്. താരങ്ങളും മറ്റ് മാനേജ്മെൻറ് ജീവനക്കാരും പുറത്തുള്ള ആരുമായും സമ്പർക്കം പുലർത്താതിരിക്കാനാണ് വെർച്വൽ ബബ്ൾ എന്ന രീതി പിന്തുടരുന്നത്.
advertisement
നിലവില്‍ ജോസ് ബട്ലര്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, മുസ്താഫിസുര്‍ റഹ്മാന്‍ എന്നീ നാല് വിദേശ താരങ്ങള്‍ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ളത്. അതായത് ഈ നാല് വിദേശ താരങ്ങളിലൊരാള്‍ക്ക് പരിക്കേറ്റാല്‍ പകരം കളത്തിലിറക്കാന്‍ ഒരു വിദേശ താരം പോലും നിലവില്‍ അവര്‍ക്കൊപ്പമില്ല. നാല് വിദേശ താരങ്ങള്‍ മടങ്ങിയെങ്കിലും പകരം ഒരാളെപ്പോലും ടീമിലെത്തിക്കാനും രാജസ്ഥാന് ഇതു വരെ കഴിഞ്ഞിട്ടില്ല.
Location :
First Published :
April 26, 2021 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ഒന്നിനു പിന്നാലെ ഒന്നായി സഞ്ജുവിന് തിരിച്ചടികൾ, ആൻഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങി; എന്ത് ചെയ്യണമെന്നറിയാതെ രാജസ്ഥാൻ



