TRENDING:

ഐ.പി.എൽ. സീസണിന്റെ തുടക്കം നല്‍കുന്ന പാഠങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് സഞ്ജയ് മഞ്ജരേക്കര്‍

Last Updated:

ടൂർണമെൻ്റിൻ്റെ തുടക്കം നല്‍കുന്ന പാഠങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിന്റെ 14ാം സീസണിലെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കാനിരിക്കെ ടൂർണമെൻ്റിൻ്റെ തുടക്കം നല്‍കുന്ന പാഠങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
advertisement

ആദ്യ മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകൾക്കാണ് മല്‍സരങ്ങളില്‍ നിന്നും വിജയം കൊയ്യാൻ കഴിഞ്ഞത്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനും ആദ്യ റൗണ്ടില്‍ കാലിടറി. സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവരാണ് തോറ്റ മറ്റു രണ്ട് ടീമുകൾ.

ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ നടന്നത്.

മുംബൈയിൽ നടന്ന മത്സരങ്ങളിൽ ടോസ് വളരെ നിര്‍ണായകമാണെന്ന് തെളിഞ്ഞു. ഇവിടെ ടോസ് ജയിച്ചിട്ടുള്ള ടീമുകള്‍ക്കെല്ലാം മുന്‍തൂക്കം ലഭിച്ചത് കാണാനായി എന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റൊരു മല്‍സരവേദിയായ ചെന്നൈയില്‍ ടോസ് അത്ര നിര്‍ണായകമായില്ലെന്നെും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു മഞ്ജരേക്കര്‍ ഇക്കാര്യം കുറിച്ചത്.

advertisement

ഇതിനകം പൂര്‍ത്തിയായ മൂന്നു മല്‍സരങ്ങളില്‍ രണ്ടും ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരെ ഇവിടെ ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബൗളിങ് തിരഞ്ഞെടുത്തിരുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ, രണ്ടു വിക്കറ്റ് ബാക്കി നിർത്തിയാണ് അവര്‍ വിജയം സ്വന്തമാക്കിയത്.

ചെന്നൈയിലെ രണ്ടാമത്തെ കളി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു. ഇവിടെ ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ കൊൽക്കത്ത ഉയർത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദിന് 177 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ കളിയില്‍ ടോസ് നേടിയ കോഹ്‌ലി കളി ജയിച്ചപ്പോള്‍, രണ്ടാമത്തേതില്‍ ടോസ് ലഭിച്ചിട്ടും വാര്‍ണര്‍ കളി തോറ്റുവെന്നത് എടുത്തുപറയേണ്ട ഒന്നാണ്.

advertisement

മുംബൈയിലെ വാംഖഡെ സ്റ്റേഡിത്തില്‍ ഒരു മല്‍സരം മാത്രമേ ഇതിനകം നടന്നിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഇവിടെ ഏറ്റുമുട്ടിയത്. ടോസ് ലഭിച്ച ഡൽഹി നായകന്‍ ഋഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുത്തിരുന്നു. 189 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യമാണ് ചെന്നൈ ഡൽഹിക്ക് വച്ച് നീട്ടിയത്. എന്നാല്‍ ഈ ലക്ഷ്യം വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (85), പൃഥ്വി ഷാ (72) എന്നിരായിരുന്നു ടീമിന്റെ വിജയശില്‍പ്പികള്‍. ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും ഡൽഹിക്ക് വിജയം അനായാസമാക്കി കൊടുത്തു.

advertisement

ഡൽഹിക്കെതിരേയുള്ള മല്‍സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ച മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറിയതായി ചെന്നൈ ക്യാപ്റ്റന്‍ എം. എസ്. ധോണി ചൂണ്ടിക്കാട്ടിയിരുന്നു.

"എത്ര മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനെ ആശ്രയിച്ചാണ് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ റണ്‍സെടുക്കേണ്ടത്. അതുകൊണ്ടാണ് കഴിയാവുന്നത്രയും റണ്‍സെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. മഞ്ഞുവീഴ്ചയുള്ള വേദികളിലാണ് മല്‍സരമെങ്കില്‍ നിങ്ങള്‍ അധികം റണ്‍സ് നേടിയേ തീരൂ. മല്‍സരം 7.30ന് ആരംഭിക്കുന്നതിനാല്‍ ആദ്യം ഫീൽഡ് ചെയ്യുന്ന ടീമിന് ഗുണം ചെയ്യും. ഡ്രൈ വിക്കറ്റിൽ ആദ്യത്തെ അരമണിക്കൂറിനുള്ളിൽ അവർക്ക് നേട്ടമുണ്ടാക്കാൻ കഴിയും. എട്ടാകുമ്പോഴെ ഗ്രൗണ്ടിൽ മഞ്ഞു കണങ്ങൾ നിറയൂ. പിന്നീട് ബാറ്റിങ് എളുപ്പമാകും. അതുകൊണ്ടു തന്നെ ജയിക്കണമെങ്കിൽ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 15-20 റണ്‍സ് കൂടുതല്‍ നേടുക തന്നെ വേണം. പിന്നീട് രണ്ടാം ഇന്നിങ്സിൽ എതിര്‍ ടീമിന്റെ വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തുകയെന്നതും പ്രധാനമാണ്. മഞ്ഞുവീഴ്ച മുംബൈയില്‍ ഇതുപോലെ തുടരുകയാണെങ്കില്ട ആദ്യം ബാറ്റ് ചെയ്യുന്ന ടീം എല്ലായ്‌പ്പോഴും 200 റണ്‍സ് നേടാനായിരിക്കും ശ്രമിക്കുക," ധോണി വിശദമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Sanjay Manjrekar does a stocktaking on the early takeaways from the IPL Tournament

മലയാളം വാർത്തകൾ/ വാർത്ത/IPL/
ഐ.പി.എൽ. സീസണിന്റെ തുടക്കം നല്‍കുന്ന പാഠങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് സഞ്ജയ് മഞ്ജരേക്കര്‍
Open in App
Home
Video
Impact Shorts
Web Stories