You may also like:സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ...
19 പന്തിൽ അർധ സെഞ്ചുറി നേടിയ സഞ്ചു 32 പന്തിൽ 74 റൺസാണ് നേടിയത്. ഒമ്പത് സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഐപിഎൽ കരിയറിൽ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയാണ് ഇന്നലെ നേടിയത്. ഐപിഎല്ലിലെ വേഗമേറിയ ആറാമത്തെ അർധ സെഞ്ചുറിയും.
advertisement
മറ്റെല്ലാവരും സഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ മാത്രം സഞ്ജുവിന് ഇടംലഭിക്കാത്തത് വിചിത്രമാണെന്നും മറ്റൊരു ട്വീറ്റിൽ ഗംഭീർ പറയുന്നു.
സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം കണ്ട് നിരവധി പ്രമുഖർ അഭിനന്ദനുവമായി എത്തിയിട്ടുണ്ട്. സഞ്ജുവിന്റെ ബാറ്റിങ് എല്ലാ ദിവസവും കണ്ടിരിക്കാൻ തയ്യാറാണെന്നാണ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുടെ ട്വീറ്റ്.
You may also like:'ദുബായിൽ പടിക്കൽ; ഷാർജയിൽ സഞ്ജു'; ഗൾഫിൽ പോയി പണിയെടുക്കാൻ മലയാളിയെ ആരും പഠിപ്പിക്കണ്ടെന്ന് സോഷ്യൽ മീഡിയ
രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം 121 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. ചെന്നൈ താരം പീയുഷ് ചൗളയുടെ ഒരു ഓവറിൽ മൂന്ന് സിക്സറുകൾ സഞ്ജു നേടി.
സഞ്ജു സാംസണിന്റെ മികവിൽ ഐപിഎൽ 13ാം സീസണിലെ കൂറ്റൻ സ്കോറാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് 216 റൺസ് നേടി.
217 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.