TRENDING:

IPL 2020| ദേവ്ദത്ത് പടിക്കലും സഞ്ജുവും; ബ്രയാൻ ലാറ തിരഞ്ഞെടുത്ത മികച്ച യുവതാരങ്ങൾ ഇവർ

Last Updated:

മികച്ച ഇന്ത്യൻ യുവതാരങ്ങളെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിലെ തന്റെ ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്ത് മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ആറ് മികച്ച യുവതാരങ്ങളെ ലാറ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരങ്ങളായ സ‍ഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരും ലാറയുടെ ലിസ്റ്റിലുണ്ട്.
advertisement

ലാറയുടെ ഇഷ്ടതാരങ്ങൾ

സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണാണ് ലാറയുടെ പട്ടികയിലെ ഒന്നാമത്തെ ബാറ്റ്സ്മാൻ. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പതിനാറ് സിക്സുകളാണ് സഞ്ജു പറത്തിയത്. എന്നാൽ തുടർ മത്സരങ്ങളിൽ സ്ഥിരത പ്രകടിപ്പിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. സഞ്ജുവിനെ കുറിച്ച് ലാറയുടെ വാക്കുകൾ,

"സഞ്ജുവിന്റെ കഴിവ് എനിക്ക് ഇഷ്ടമാണ്. എന്നാൽ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ് എനിക്ക് ഇഷ്ടമാണെന്ന് ഉറപ്പില്ല. വളരെ കഴിവുള്ള താരമാണ് അദ്ദേഹം. ടൈമിങ്ങും അപാരമാണ്. അദ്ദേഹത്തിന്റെ റേഞ്ചും കഴിവും വെച്ച് നിരവധി ഉയരങ്ങളിൽ എത്താനാകും".

advertisement

You may also like:ബാറ്റിങ് കരുത്തിൽ ഹൈദരാബാദിനെ വീഴ്ത്തി ഡൽഹി ഫൈനലിൽ

സൂര്യകുമാർ യാദവ്

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടാനായില്ലെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ താരമാണ് മുംബൈ ഇന്ത്യൻസിന്റെ വലംകയ്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. 15 മത്സരങ്ങളിൽ നിന്നായി 461 റൺസാണ് സൂര്യകുമാർ നേടിയത്.

സൂര്യകുമാറിനെ കുറിച്ച് ലാറ, "എന്റെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് സൂര്യകുമാർ യാദവ്. നിങ്ങളുടെ മികച്ച ബാറ്റ്സ്മാൻ ഓപ്പണറായില്ലെങ്കിൽ അദ്ദേഹത്തെ മൂന്നാം നമ്പരിൽ ഇറക്കണം. തനിക്ക് മുമ്പ് മുംബൈയ്ക്ക് നഷ്ടമായ വിക്കറ്റുകളുടെ പരിക്ക് മാറ്റാൻ അദ്ദേഹത്തിന് സാധിക്കും. ഐപിഎല്ലിൽ അദ്ദേഹത്തിന്റെ കളി ഞാൻ ഏറെ ആസ്വദിച്ചിട്ടുണ്ട്".

advertisement

ദേവ്ദത്ത് പടിക്കൽ

രാജസ്ഥാൻ റോയൽസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മലയാളിയായ ദേവ്ദത്ത് പടിക്കൽ. ലാറയുടെ ഇഷ്ടതാരങ്ങളിൽ മൂന്നാമനാണ് ദേവ്ദത്ത്.

"ഒരുപാട് കഴിവുള്ള താരമാണ് പടിക്കൽ. ചില കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. ആത്യന്തികമായി ഞാൻ ഒരു ബറ്റ്സ്മാനെ വിലയിരുത്തുമ്പോൾ അദ്ദേഹം ഐപിഎല്ലിലോ ട്വന്റി-20 യിലോ ഒതുങ്ങി നിൽക്കരുത് എന്നാണ് ആഗ്രഹം. പടിക്കൽ ടെസ്റ്റ് കളിക്കുന്നത് തനിക്ക് കാണണം. ടെസ്റ്റ് ക്രിക്കറ്റിൽ അതിജീവിക്കാൻ സ്വന്തം ടെക്നിക്കുകളിൽ അദ്ദേഹം ഒരുപാട് മെച്ചപ്പെടണം."

advertisement

കെഎൽ രാഹുൽ

കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലാണ് ലാറയുടെ പട്ടികയിലുള്ള മറ്റൊരു യുവതാരം.

"അദ്ദേഹം മികച്ച താരമാണെന്ന് നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്താണ് ഞാൻ അദ്ദേഹത്തെ കുറിച്ച് പറയേണ്ടത്"

പ്രിയം ഗാർഗ്

സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ്സ്മാൻ പ്രിയം ഗാർഗ് മുൻ അണ്ടർ 19 ക്യാപ്റ്റൻ കൂടിയായിരുന്നു. കഴിവുള്ള താരമാണ് പ്രിയം ഗാർഗ് എന്ന് ലാറ വ്യക്തമാക്കുന്നു.

അബ്ദുൽ സമദ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജമ്മു കശ്മീരിൽ നിന്നുള്ള ഓൾ റൗണ്ടറാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം അബ്ദുൽ സമദ്. സമദിന‍്റെ ആദ്യ ഐപിഎൽ മത്സരമായിരുന്നു ഇത്. ലാറയുടെ ഇഷ്ട യുവതാരങ്ങളിൽ സമദും ഇടം നേടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ദേവ്ദത്ത് പടിക്കലും സഞ്ജുവും; ബ്രയാൻ ലാറ തിരഞ്ഞെടുത്ത മികച്ച യുവതാരങ്ങൾ ഇവർ
Open in App
Home
Video
Impact Shorts
Web Stories