മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. ഈ നൂറ്റാണ്ടിൽ താൻ നേരിടാൻ ആഗ്രഹിക്കാത്ത ഒരു താരം ബുംറയാണെന്നും അദ്ദേഹം പറഞ്ഞു.
2/ 6
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ലാറ ഇക്കാര്യം വ്യക്തമാക്കിയത്. ബുംറയെക്കാൾ കപിൽ ദേവ്, ജവഗൽ ശ്രീനാഥ്, മനോജ് പ്രഭാകർ എന്നിവരെ അഭിമുഖീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലാറ തമാശ രൂപേണ പറഞ്ഞു.
3/ 6
അതേസമയം ബുംറ ഉയർത്തുന്ന വെല്ലുവിളി വ്യത്യസ്തമാണെന്നും ലാറ പറഞ്ഞു. തന്റെ കാലത്ത് മഖായ എൻടിനിയെപ്പോലുള്ളവർ ഉണ്ടായിരുന്നു. ബുംറയുടേത് അദ്ദേഹത്തിന്റെ ഡെലിവറിക്ക് സമാനമാണ്. അതിനാൽ, ഞാൻ കളിച്ച ആളുകളുമായി താരതമ്യം ചെയ്യാൻ കഴിയും. - ലാറ പറഞ്ഞു.
4/ 6
ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റോടെ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയാണ് ബുംറയുടെ മുന്നേറ്റം. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ പ്രിയപ്പെട്ട ബൗളര്‍മാര്‍ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രയാന്‍ ലാറ.
5/ 6
ജസ്പ്രീത് ബുംറയും ജോഫ്ര ആര്‍ച്ചറുമാണ് ലാറയുടെ പ്രിയപ്പെട്ട ബൗളർമാർ. ഇരുവരും എക്കാലത്തെയും നമ്പര്‍ വണ്‍ താരങ്ങള്‍ തന്നെയാണെന്നും ലാറ പറയുന്നു. ഏത് കാലഘട്ടത്തില്‍ ഇവര്‍ കളിച്ചാലും അവര്‍ നമ്പര്‍ വണ്‍ ആയിരിക്കുമെന്നും ലാറ പറഞ്ഞു.
6/ 6
1990കളിലോ 80കളിലോ രണ്ടായിരത്തിലോ ആണ് കളിച്ചിരുന്നതെങ്കിലും ഇനി 1970കളില്‍ ആയിരുന്നാലും ഇവര്‍ തന്നെയായിരിക്കും ആ കാലഘട്ടത്തിലെ ബെസ്റ്റെന്നും ലാറ വ്യക്തമാക്കി.