IPL 2020 | ബാറ്റിങ് കരുത്തിൽ ഹൈദരാബാദിനെ വീഴ്ത്തി ഡൽഹി ഫൈനലിൽ

Last Updated:

ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസാണ് ഫൈനലിൽ ഡൽഹിയുടെ എതിരാളികൾ

ദുബായ്; അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ 17 റൺസിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിലെത്തി. ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസാണ് ഫൈനലിൽ ഡൽഹിയുടെ എതിരാളികൾ. ഇന്ന് മുംബൈ ഇന്ത്യൻസ് ഉയർത്തിയ 190 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ എട്ടിന് 172 റൺസെടുക്കാനെ സാധിച്ചുള്ളു. ഹൈദരാബാദ് നിരയിൽ കെയ്ൻ വില്യംസൺ 67 റൺസും അബ്ദുൽ സമദ് 33 റൺസും നേടി. നായകൻ ഡേവിഡ് വാർണർ(രണ്ട്) ഇത്തവണ നിരാശപ്പെടുത്തി. 29 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് ഹൈദരാബാദിനെ തളച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഡൽഹി ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ മൂന്നിന് 189 റൺസെടുക്കുകയായിരുന്നു. 50 പന്തിൽ 76 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. മാർക്കസ് സ്റ്റോയിനിസ് 38 റൺസും ഷിമ്റോൺ ഹെറ്റ്മെയർ പുറത്താകാതെ 42 റൺസും നേടി. ഓപ്പണിങ് വിക്കറ്റിൽ സ്റ്റോയിനിസും ധവാനും ചേർന്ന് 86 റൺസാണ് കൂട്ടിച്ചേർത്തത്. 27 പന്തിൽ 38 റൺസെടുത്ത സ്റ്റോയിനിസിന്‍റെ വിക്കറ്റാണ് ഡൽഹിക്കു ആദ്യം നഷ്ടമായത്. തുടർന്ന് നായകൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചു ധവാൻ ഡൽഹി ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു.
advertisement
21 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായതോടെ രണ്ടിന് 126 റൺസ് എന്ന നിലയിലായി ഡൽഹി. 50 പന്ത് നേരിട്ട ധവാൻ 78 റൺസാണ് നേടിയത്. ആറ് ഫോറും രണ്ടു സ്കിസറും ഉൾപ്പെടുന്നതായിരുന്നു ധവാന്‍റെ ഇന്നിംഗ്സ്. പത്തൊമ്പതാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ധവാൻ പുറത്തായത്. അപ്പോഴേക്കും ഏറെക്കുറെ സുരക്ഷിതമായ സ്കോറിൽ ഡൽഹി എത്തിയിരുന്നു.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹെറ്റ്മെയറും ഡൽഹിയുടെ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 22 പന്ത് നേരിട്ടാണ് ഹെറ്റ്മെയർ 42 റൺസെടുത്തത്. പുറത്താകാതെ നിന്ന ഹെറ്റ്മെയർ നാലു ഫോറും ഒരു സിക്സറും പറത്തു. അതേസമയം നാലോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന് മാത്രമാണ് ഹൈദരാബാദ് നിരയിൽ ബൌളിങ്ങിൽ തിളങ്ങാനായത്.
advertisement
ഐപിഎല്ലിലെ രണ്ടാം പ്ലേ ഓഫിലാണ് ഡൽഹിയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീമിന് നവംബർ 10ന് നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടാം. എലിമിനേറ്ററിൽ ബാംഗ്ലൂരിനെ വീഴ്ത്തിയാണ് ഹൈദരാബാദ് രണ്ടാം പ്ലേഓഫിലെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | ബാറ്റിങ് കരുത്തിൽ ഹൈദരാബാദിനെ വീഴ്ത്തി ഡൽഹി ഫൈനലിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement