TRENDING:

ഞങ്ങള്‍ ടര്‍ബന്‍ കെട്ടുന്നത് പണത്തിന് വേണ്ടിയല്ല; അക്ഷയ് കുമാറുമായി താരതമ്യം ചെയ്ത ആരാധകനു മറുപടിയുമായി ഹര്‍പ്രീത് ബ്രാര്‍

Last Updated:

'സിങ് ഈസ് ബ്ലിങ്' സിനിമയിലെ അക്ഷയ് കുമാറിനോട് സാമ്യം ഉണ്ടെന്ന നിലയില്‍ വന്ന ആരാധകന്റെ കമന്റിന് ഹര്‍പ്രീത് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്ലിലെ കരുത്തരായ ബാംഗ്ലൂരിനെ മലര്‍ത്തിയടിച്ചുകൊണ്ട് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്ങ്‌സ്. ബാംഗ്ലൂര്‍ ത്രയങ്ങളായ കോഹ്ലി, ഡി വില്ലിയേഴ്സ്, മാക്‌സ്വെല്‍ എന്നിവരെ തന്റെ മാന്ത്രിക സ്പിന്നില്‍ വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറിന്റെ പ്രകടനമാണ് ബാംഗ്ലൂരിനെ മുട്ടുമടക്കിച്ചത്. സീസണിലെ ആദ്യ മത്സരം കളിച്ച ഹര്‍പ്രീത് തുടര്‍ച്ചയായ പന്തുകളിലാണ് നായകന്‍ കോഹ്ലിയെയും, വമ്പനടിക്കാരന്‍ മാക്‌സ്വെല്ലിനെയും വീഴ്ത്തിയത്. ഇവിടെ നിന്നാണ് ബാംഗ്ലൂരിന്റെ തകര്‍ച്ച തുടങ്ങിയതും. മല്‍സരത്തില്‍ 34 റണ്‍സ് വിജയമായിരുന്നു പഞ്ചാബ് നേടിയത്.
advertisement

ഏതൊരു ബൗളറും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ നിമിഷങ്ങളായിരുന്നു ഹര്‍പ്രീതിന് ഇന്നലത്തെ മത്സരത്തില്‍ ലഭിച്ചത്. ഡി വില്ലിയേഴ്സിനെതിരെ ഒരു ഡോട്ട് ബോളെങ്കിലും എറിയാന്‍ ആഗ്രഹിച്ച് പന്ത് കയ്യിലെടുത്ത ഹര്‍പ്രീത് തന്നെയാണ് അദ്ദേഹത്തെ കൂടാരം കയറ്റിയതും. മത്സര വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതോടെ താരത്തെ ക്രിക്കറ്റ് ആരാധകര്‍ പ്രശംസ കൊണ്ട് മൂടി. ഇപ്പോള്‍ ഹര്‍പ്രീതിന്റെ പഴയൊരു ട്വീറ്റ് വീണ്ടും വൈറല്‍ ആവുകയാണ്. 'സിങ് ഈസ് ബ്ലിങ്' സിനിമയിലെ അക്ഷയ് കുമാറിനോട് സാമ്യം ഉണ്ടെന്ന നിലയില്‍ വന്ന ആരാധകന്റെ കമന്റിന് ഹര്‍പ്രീത് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്.

advertisement

'പണത്തിന് വേണ്ടി ഞങ്ങള്‍ ടര്‍ബന്‍ അണിയാറില്ല, ഞാന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു' എന്ന ഹാഷ് ടാ?ഗോടെയാണ് ഹര്‍പ്രീത് ഇതിന് പറഞ്ഞത്. ആരാധകന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചായിരുന്നു ഹര്‍പ്രീതിന്റെ ട്വീറ്റ്. ബാം?ഗ്ലൂരിനെതിരായ ഹര്‍പ്രീതിന്റെ പ്രകടനത്തിന് പിന്നാലെ ഏതാനും ദിവസം മുന്‍പ് വന്ന ഈ ട്വീറ്റും പൊങ്ങി വരികയായിരുന്നു.

Also Read- IPL 2021 | 'സമ്മര്‍ദ്ദം ഒന്നുമില്ലാതെ കളിക്കാനാണ് ശ്രമിച്ചത്; മികച്ച പ്രകടനം നടത്തി ടീമിന് വിജയം നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം';ആര്‍സിബിയെ തകര്‍ത്ത ഹര്‍പ്രീത് ബ്രാര്‍ വെളിപ്പെടുത്തുന്നു

advertisement

ഐ പി എല്ലില്‍ 2018ലാണ് പഞ്ചാബ് ഹര്‍പ്രീതിനെ സ്വന്തമാക്കുന്നത്. ഹര്‍പ്രീതിന്റെ മൂന്നാമത്തെ ഐ പി എല്‍ സീസണാണ് ഇത്. എന്നാല്‍ ഐ പി എല്‍ കരിയറില്‍ ഇതുവരെ നാല് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ 17 പന്തില്‍ നിന്ന് ഹര്‍പ്രീത് ബാം?ഗ്ലൂരിന് എതിരെ 25 റണ്‍സ് നേടി. രണ്ട് സിക്‌സറും, ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടുന്നു. ആറാം വിക്കറ്റില്‍ രാഹുലിനൊപ്പം നിന്ന് 61 റണ്‍സാണ് ഹര്‍പ്രീത് കൂട്ടിച്ചേര്‍ത്തത്. യുവ്രാജ് സിങ്ങിന്റെ വലിയ ആരാധകനായ ഹര്‍പ്രീത് ഒരു ക്ലബ് മാച്ചില്‍ ഓരോവറില്‍ അഞ്ചു സിക്‌സറുകളും നേടിയിട്ടുണ്ട്.

advertisement

Also Read-Covid 19 | കോവിഡില്‍ പെട്ട് ഉലയുന്ന ഇന്ത്യയുടെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലത്തെ മത്സരത്തില്‍ ഗെയിലിന്റെയും, രാഹുലിന്റെയും, ഹര്‍പ്രീതിന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് 179 റണ്‍സിലത്തിയത്. രാഹുല്‍ 57 പന്തില്‍ നിന്നും 91റണ്‍സ് നേടിയിരുന്നു. 24 പന്തില്‍ നിന്നും 46 റണ്‍സ് നേടിയാണ് ഗെയില്‍ പുറത്തായത്. നാലോവറില്‍ 17 റണ്‍സ് വിട്ട്‌കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ പ്രകടനവും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
ഞങ്ങള്‍ ടര്‍ബന്‍ കെട്ടുന്നത് പണത്തിന് വേണ്ടിയല്ല; അക്ഷയ് കുമാറുമായി താരതമ്യം ചെയ്ത ആരാധകനു മറുപടിയുമായി ഹര്‍പ്രീത് ബ്രാര്‍
Open in App
Home
Video
Impact Shorts
Web Stories