HOME » NEWS » IPL » JUST WENT OUT AND BOWLED FREELY SAYS HARPREET BRAR JK INT

IPL 2021 | 'സമ്മര്‍ദ്ദം ഒന്നുമില്ലാതെ കളിക്കാനാണ് ശ്രമിച്ചത്; മികച്ച പ്രകടനം നടത്തി ടീമിന് വിജയം നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം';ആര്‍സിബിയെ തകര്‍ത്ത ഹര്‍പ്രീത് ബ്രാര്‍ വെളിപ്പെടുത്തുന്നു

ആര്‍സിബിയുടെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിന് ഈ മിന്നും ജയം സമ്മാനിച്ചത്

News18 Malayalam | news18-malayalam
Updated: May 1, 2021, 3:10 PM IST
IPL 2021 | 'സമ്മര്‍ദ്ദം ഒന്നുമില്ലാതെ കളിക്കാനാണ് ശ്രമിച്ചത്; മികച്ച പ്രകടനം നടത്തി ടീമിന് വിജയം നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം';ആര്‍സിബിയെ തകര്‍ത്ത ഹര്‍പ്രീത് ബ്രാര്‍ വെളിപ്പെടുത്തുന്നു
ഹര്‍പ്രീത് ബ്രാര്‍
  • Share this:
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കുതിക്കുകയായിരുന്ന ആര്‍സിബിയെ തകര്‍പ്പന്‍ പ്രകടനം നടത്തി മുട്ട്കുത്തിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. പഞ്ചാബ് മുന്നോട്ടുവെച്ച 180 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 34 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ആര്‍സിബിയുടെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിന് ഈ മിന്നും ജയം സമ്മാനിച്ചത്. 17 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന താരം ബാറ്റിങ്ങിലും പഞ്ചാബിനായി തിളങ്ങി. ബൗളിംഗില്‍ ബ്രാര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തിന് ശേഷം തന്റെ പ്രകടനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. 'ഇത്രയും വലിയ മത്സരം കളിക്കുമ്പോള്‍ സമ്മര്‍ദ്ദം ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ നേരിടാന്‍ ഞാന്‍ തയ്യാറായിരുന്നു. ഇതിന് മുമ്പും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിച്ചിട്ടുണ്ട്. മത്സരത്തില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും സമ്മര്‍ദ്ദം ഉണ്ടാവും. ഇത്തവണ തുറന്ന മനസോടെ എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിച്ചത്. എന്നിലേക്ക് ഒരു സമ്മര്‍ദ്ദവും കയറി വരാനുള്ള അവസരം ഞാന്‍ ഉണ്ടാക്കിയില്ല. കളിക്കുക നല്ല പ്രകടനം നടത്തുക എന്നത് മാത്രമാണ് ചിന്തിച്ചത്'-ഹര്‍പ്രീത് ബ്രാര്‍ പറഞ്ഞു.

Also Read-IPL 2021 | ബാംഗ്ലൂരിനെതിരെ മായങ്കിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല, കാരണം വ്യക്തമാക്കി നായകൻ രാഹുൽ

കൃത്യമായ ഭാഗത്ത് പന്തെറിയാന്‍ ശ്രമിച്ചു. നല്ല പന്തുകളെറിഞ്ഞ് അതില്‍ ബാറ്റ്‌സ്മാന്‍ നല്ല ഷോട്ടുകള്‍ കളിച്ചാല്‍ അതില്‍ സന്തോഷമെ ഉള്ളു. കൃത്യമായി ഉദ്ദേശിച്ച ഭാഗത്ത് പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം. ടീമിനൊപ്പം മികച്ച പ്രകടനം നടത്താനായത് തീര്‍ച്ചയായും മികച്ച അനുഭവം തന്നെയാണ്. ഒരു അവസരം ലഭിക്കുമ്പോള്‍ നന്നായി കളിക്കുകയും ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കണമെന്നുമാണ് ചിന്തിക്കാറെന്നും ഹര്‍പ്രീത് പറഞ്ഞു.

ഇന്നലത്തെ മത്സരത്തില്‍ ആര്‍സിബിയുടെ ഇന്നിംഗ്‌സില്‍ ആദ്യം നിലയുറപ്പിച്ചതിന് ശേഷം കത്തിക്കയറാനുള്ള കോഹ്ലി ഒരുങ്ങവെയാണ് ഹര്‍പ്രീത് കോഹ്ലിയെ ബൗള്‍ഡാക്കുന്നത്. ക്രീസില്‍ നിന്ന് കയറി കളിച്ച കോലിയുടെ എക്സ്ട്രാ ബൗണ്‍സുള്ള പന്തിലൂടെയാണ് ഹര്‍പ്രീത് പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ തന്നെ താരം മാക്സ്വെല്ലിനെ പുറത്താക്കി. ക്രീസിലെത്തി എങ്ങനെ കളിക്കണം എന്ന് ചിന്തിക്കുന്നതിന് മുമ്പെ തന്നെ ഗ്ലെന്‍ മാക്സ് വെല്ലിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതിന്റെ അവിശ്വസനീയത മാക്സ് വെല്ലിന്റെ മുഖത്ത് പ്രകടമായിരുന്നു.

Also Read- IPL 2021 | മുംബൈ ഇന്ത്യൻസും അമേരിക്കൻ ക്ലബുകളും പിന്തുടരുന്ന മാതൃക സമാനം, അവരുടെ വിജയരഹസ്യവും അത് തന്നെ - സ്കോട്ട് സ്റ്റൈറിസ് പറയുന്നു

തുടര്‍ന്ന് വന്ന എബി ഡിവില്ലിയേഴ്സിനെ മികച്ച പന്തുകളിലൂടെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട പഞ്ചാബ് ബൗളര്‍മാരുടെ പദ്ധതി ഹര്‍പ്രീത് വിജയകരമായി നടപ്പിലാക്കി. ഹര്‍പ്രീത് എറിഞ്ഞ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച എബി ഡിവില്ലിയേഴ്സിന്റെ ഷോട്ട് കെ എല്‍ രാഹുലിന്റെ കൈയില്‍ ഭദ്രം. ഡിവില്ലിയേഴ്‌സ് കൂടി പുറത്തായതോടെ തകര്‍ന്ന അവരുടെ ബാറ്റിംഗ് നിരക്ക് പിന്നീട് വിജയത്തിലേക്ക് ഉള്ള വഴി എളുപ്പമായിരുന്നില്ല.

തന്റെ ഓള്‍ റൗണ്ട് മികവ് കൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച ഹര്‍പ്രീത് തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയത്. ഇതിന് മുന്‍പ് അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ഹര്‍പ്രീത് വരും മത്സരങ്ങളിലും പഞ്ചാബിന് കരുത്ത് പകരാന്‍ ഒപ്പമുണ്ടാവുമെന്നുറപ്പാണ്.
Published by: Jayesh Krishnan
First published: May 1, 2021, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories