Covid 19 | കോവിഡില്‍ പെട്ട് ഉലയുന്ന ഇന്ത്യയുടെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ്

Last Updated:

മഹാമാരി ഇന്ത്യയെ അതിശക്തമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇവിടുത്തെ കോവിഡ് അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്

കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ അകപ്പെട്ട് ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റെക്കോര്‍ഡ് കോവിഡ് കേസുകളാണ് രാജ്യത്ത് അനു ദിനവും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. അത്യന്തം വിനാശകരമായ ഈ മഹാമാരി ഇന്ത്യയെ അതിശക്തമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇവിടുത്തെ കോവിഡ് അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്.
കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലൂടെയായിരുന്നു ഇന്ത്യയിലെ കോവിഡ് അവസ്ഥയിലുള്ള ആശങ്ക റാമോസ് പങ്കുവച്ചത്. ഇത് കൂടാതെ അതിന്റെ കൂടെ തന്നെ യൂണിസെഫിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പങ്കു വെച്ച് മഹാമാരി സമയത്ത് ഇന്ത്യയെ സഹായിക്കാന്‍ തന്റെ ആരാധകരോടും ലോകമെമ്പാടുമുള്ള മനുഷ്യരോടും താരം ആഹ്വാനം ചെയ്തു.
'ഇന്ത്യയില്‍ മരണങ്ങളും, അണുബാധയും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുണിസെഫ് ഭയപ്പെടുന്നു അവര്‍ക്ക് അടിയന്തരമായി നമ്മളുടെ സഹായം ആവശ്യമാണ്,' യുണിസെഫിന്റെ ലിങ്ക് പങ്കു വെച്ചു കൊണ്ട് റാമോസ് ട്വിറ്ററില്‍ കുറിച്ചു.
advertisement
അതേ സമയം, രണ്ടാഴ്ച മുന്‍പ് റാമോസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 10 ദിവസ നിര്‍ബന്ധിത ക്വാറന്റൈന് വിധേയനാവേണ്ടി വന്ന താരത്തിന് ചെല്‍സിക്കെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ കളിക്കാനായിരുന്നില്ല. എന്നാല്‍ നിലവില്‍ ടീമിനൊപ്പം മികച്ച രീതിയില്‍ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞ റാമോസ്, ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമിയില്‍ റയല്‍ നിരയില്‍ കളിക്കാനിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. സെമിയില്‍ ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. റയലിന്റെ ഹോം ഗ്രൗണ്ടില്‍ എവേ ഗോള്‍ നേടിയതിന്റെ മുന്‍തൂക്കവുമായാണ് ചെല്‍സി രണ്ടാം പാദത്തിന് ഇറങ്ങുക.
advertisement
ഇന്ത്യയിലെ കോവിഡ് സ്ഥിതി കണ്ട് സഹായഹസ്തവുമായി ഫുട്‌ബോളില്‍ നിന്നും വരുന്ന ആദ്യ വിദേശ ഫുട്‌ബോള്‍ കളിക്കാരനാണ് സെര്‍ജിയോ റാമോസ്. നേരത്തെ, ഇന്ത്യയെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനായി ക്രിക്കറ്റില്‍ നിന്നും ഒട്ടേറെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഈ ആഴ്ച ആദ്യം ഓസ്ട്രേലിയയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേസര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യന്‍ ആശുപത്രികള്‍ക്കായി ഓക്‌സിജന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് 50,000 യുഎസ് ഡോളര്‍ സംഭാവന നല്‍കിയിരുന്നു.
കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സഹായിക്കാന്‍ ബ്രെറ്റ് ലീയും സംഭാവന ചെയ്തിരുന്നു. 41 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ താരമായ നിക്കോളാസ് പൂരന്‍ തന്റെ ഐപിഎല്‍ പ്രതിഫലത്തിന്റെ പകുതി നല്‍കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇവരെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ജയദേവ് ഉനദ്കട് എന്നിവരും സംഭാവന നല്‍കി. ഉനദ്കട് തന്റെ വേതനത്തിന്റെ 10 ശതമാനം നല്‍കുമെന്നും ധവാന്‍ 20 ലക്ഷം രൂപയും ഇതിന് പുറമെ ഐപിഎല്‍ മത്സരങ്ങളില്‍ തനിക്ക് കിട്ടുന്ന സമ്മാനത്തുക ടൂര്‍ണമെന്റിനോടുവില്‍ കൈമാറുമെന്നും അറിയിച്ചു. കൂടാതെ,
advertisement
മഹാമാരിക്കെതിരായ പോരാട്ടത്തിന് ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സ്, ദില്ലി ക്യാപിറ്റല്‍സ് എന്നിവ യഥാക്രമം 7.5 കോടി, 1.5 കോടി രൂപ സംഭാവന ചെയ്തു.
മഹാമാരിയായ കോവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു. 'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ആണ് സച്ചിന്‍ ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും. മുന്‍ ഇന്ത്യന്‍ താരം വിരെന്ദര്‍ സെവാഗ് നടത്തുന്ന സെവാഗ് ഫൗണ്ടേഷന്‍ കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കി അവരെ പരിപാലിച്ചു വരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡില്‍ പെട്ട് ഉലയുന്ന ഇന്ത്യയുടെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ്
Next Article
advertisement
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
  • ശബരിമല സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഹൈക്കോടതി ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്

  • വിഎസ്എസ്‌സി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധന നടത്താനും നിർദേശം

  • കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയെന്നും കോടതി

View All
advertisement