TRENDING:

ഫുട്ബോൾ കളിക്കുന്നതിനിടെ മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

Last Updated:

പന്ത് തെറിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് പോയി. ഇത് എടുത്ത് തിരികെ വരാനായി മതിലിന്റെ തൂണിൽ പിടിച്ചുകയറുന്നതിനിടെയായിരുന്നു അപകടം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഫുട്ബോൾ കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കാൻ പോയ വിദ്യാർത്ഥി മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിക്ക് സമീപമാണ് സംഭവം. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ഹാരിസ്. പന്ത് തെറിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് പോയി. ഇത് എടുത്ത് തിരികെ വരാനായി മതിലിന്റെ തൂണിൽ പിടിച്ചുകയറുന്നതിനിടെയായിരുന്നു അപകടം.
മുഹമ്മദ് അബൂബക്കർ ഹാരിസ്
മുഹമ്മദ് അബൂബക്കർ ഹാരിസ്
advertisement

Also Read- സിനിമാ- സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

അപകടാവസ്ഥയിലായിരുന്ന മതിലിന്റെ തൂൺ ഇടിഞ്ഞ് മുഹമ്മദിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, സമീപത്ത് പട്രോളിങ് നടത്തിയിരുന്ന തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തൻകാവ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: റെജീന. സഹോദരി: ആമിന. മൃതദേഹം വൈക്കം താലൂക്ക്‌ ആശുപത്രി മോർച്ചറിയിൽ. കബറടക്കം വെള്ളിയാഴ്‌ച 12ന്‌ ചെമ്പ്‌ കാട്ടിക്കുന്ന്‌ ജുമാ മസ്‌ജിദ്‌ കബറിസ്താനിൽ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുട്ബോൾ കളിക്കുന്നതിനിടെ മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories