TRENDING:

കൊല്ലത്തെ 21കാരിയുടെ ആത്മഹത്യ; കാമുകൻ വിവാഹവാഗ്ദാനം നൽകി ചതിച്ചുവെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതി

Last Updated:

കൊട്ടിയത്ത് റംസി എന്ന യുവതിയുടെ ആത്മഹത്യയുടെ നടുക്കം മാറും മുമ്പാണ് സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവതിയുടെ ആത്മഹത്യ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യക്ക് കാരണം കാമുകൻ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതാണെന്ന പരാതിയുമായി കുടുംബം. എലിവിഷം കഴിച്ചതിനുശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു കുമ്മിൾ സ്വദേശിനി ഷഹിനയുടെ ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു.
advertisement

Also Read- പാലാരിവട്ടം അഴിമതി: മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ വീട്ടിൽ വിജിലൻസ് സംഘം

ഞായറാഴ്ചയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഷഹിന മരിച്ചത്. അതിനും ദിവസങ്ങള്‍ക്കു മുമ്പ് ഈ മാസം നാലാം തിയതിയായിരുന്നു എലിവിഷം കഴിച്ച ശേഷം മണ്ണെണ്ണ കുടിച്ചുളള ആത്മഹത്യാശ്രമം. അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഷഹിനയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷം കഴിച്ച വിവരം ഷഹിന ആരോടും പറഞ്ഞിരുന്നില്ല.

Also Read- മത്സരിക്കാൻ ദേശീയ ഹോക്കിതാരവും; രേഖയ്ക്ക് LDF സ്ഥാനാർഥിയായി കന്നിയങ്കം

advertisement

പിന്നീട് അസ്വസ്ഥതകള്‍ രൂക്ഷമായതോടെ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം. അഞ്ചല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ഷഹിനയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും കുടുംബം പറയുന്നു.

Also Read- നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

യുവാവിന്റെ കുടുംബാംഗങ്ങളുമായും ഷഹിന സംസാരിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഈ ചെറുപ്പക്കാരന്റേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും പൊലീസിന് കുടുംബം കൈമാറിയിട്ടുണ്ട്. ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതടക്കം ബന്ധുക്കളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. കൊട്ടിയത്ത് റംസി എന്ന യുവതിയുടെ ആത്മഹത്യയുടെ നടുക്കം മാറും മുമ്പാണ് സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവതിയുടെ ആത്മഹത്യ.

advertisement

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തെ 21കാരിയുടെ ആത്മഹത്യ; കാമുകൻ വിവാഹവാഗ്ദാനം നൽകി ചതിച്ചുവെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതി
Open in App
Home
Video
Impact Shorts
Web Stories