Local Body Elections 2020| തദ്ദേശ തെരഞ്ഞെടുപ്പിൽ ഗോളടിക്കാൻ ദേശീയ ഹോക്കിതാരവും; സി. രേഖയ്ക്ക് എൽഡിഎഫ് സ്ഥാനാർഥിയായി കന്നിയങ്കം

Last Updated:

സംസാരത്തിലും ഇടപെടലിലുമെല്ലാം കളിക്കളത്തിലെ അതേ ആവേശവും ചടുലതയുമുണ്ട്. നേരിട്ടും ഓൺലൈനായുമുള്ള പ്രചാരണത്തിൽ സജീവമാണ്‌ ഈ 22 കാരി.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ ദേശീയ ഹോക്കി താരവും. കോഴിക്കോട് കോർപറേഷനിലെ എരഞ്ഞിപ്പാലം 64ാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി. രേഖ കന്നിയങ്കത്തിനിറങ്ങുന്നത്. കൈയിൽ ഹോക്കി സ്റ്റിക്കും ബോളും ഇല്ലെന്നേയുള്ളൂ. എന്നാൽ, എതിരാളിയെ തറപറ്റിക്കാൻ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയിരിക്കുന്നത്. നേരിട്ടും ഓൺലൈനായുമുള്ള പ്രചാരണത്തിൽ സജീവമാണ്‌ ഈ 22 കാരി.
സി. രേഖ ഈ വർഷമാണ്‌ ബിരുദപഠനം പൂർത്തിയാക്കിയത്‌. സംസാരത്തിലും ഇടപെടലിലുമെല്ലാം കളിക്കളത്തിലെ അതേ ആവേശവും ചടുലതയുമുണ്ട്. തെരഞ്ഞെടുപ്പ് മത്സത്തിന് ആദ്യമായിട്ടാണെങ്കിലും രേഖ‌ക്ക്‌ ആശങ്കയൊട്ടുമില്ല‌. നിരവധി ദേശീയ-സംസ്ഥാന ടൂർണമെന്റുകളിൽ കളിച്ചതിന്റെ ആത്മവിശ്വാസവും സംഘടനാ പ്രവർത്തന അനുഭവവും കൈമുതലായുണ്ട്‌‌.
advertisement
എരഞ്ഞിപ്പാലം അൽഹിന്ദ്‌ ഫ്ലാറ്റിന്‌ സമീപം ശ്രീലക്ഷ്‌മി ഹൗസിൽ പ്രകാശന്റെയും ശ്രീജയയുടെയും മൂത്ത മകളാണ്. ആറാംക്ലാസ്‌ മുതലാണ്‌ ഹോക്കി സ്റ്റിക്ക് കൈയിലെടുത്തത്. ഒൻപതാംക്ലാസ്‌ മുതൽ ദേശീയ മത്സരങ്ങളിലും കളിക്കാൻ തുടങ്ങി. ടീമിലെ പ്രതിരോധക്കാരിയായി 30 ഓളം ടൂർണമെന്റിൽ കേരളത്തിനായി കളിച്ചു‌. ദേശീയ സ്‌കൂൾ ടൂർണമെന്റിലും സബ്‌ ജൂനിയർ നാഷണൽ മത്സരങ്ങളിലും കേരളത്തിനായി കളത്തിലിറങ്ങി. ഫെബ്രുവരിയിൽ ഓൾ ഇന്ത്യ ഇന്റർ കൊളീജിയറ്റ്‌ ടൂർണമെന്റിലാണ്‌ ഒടുവിൽ കളിച്ചത്‌. സഹോദരി മേഘയും ഹോക്കി താരമാണ്‌.
advertisement
തൃശൂർ സെന്റ്‌ മേരീസ്‌ കോളേജിൽനിന്നാണ്‌‌ ബിരുദം പൂർത്തിയാക്കിയത്‌. ബാലസംഘത്തിലും ഡിവൈഎഫ്‌ഐയിലും അംഗമായിരുന്നു. വാർഡിലെ മുൻ എൽഡിഎഫ്‌ കൗൺസിലർ ടി സി ബിജുരാജ്‌ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച മികവോടെ മുന്നോട്ട്‌ കൊണ്ടുപോവണമെന്നാണ്‌ ആഗ്രഹമെന്ന്‌ രേഖ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| തദ്ദേശ തെരഞ്ഞെടുപ്പിൽ ഗോളടിക്കാൻ ദേശീയ ഹോക്കിതാരവും; സി. രേഖയ്ക്ക് എൽഡിഎഫ് സ്ഥാനാർഥിയായി കന്നിയങ്കം
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement