സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നു. ഇന്നു വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ശ്രീനന്ദ എന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read- ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലും തട്ടിപ്പ്; മുന്നറിയിപ്പുമായി എംവിഡി
ഗുരുവായൂരിൽ വീടിനുള്ളിൽ അമ്മയും 21 വയസ്സുള്ള മകനും തൂങ്ങിമരിച്ച നിലയിൽ
തൃശ്ശൂർ: ഗുരുവായൂർ കണ്ടാണശേരിയിൽ അമ്മയേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ, മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേഷ് ഡ്രൈവർ ആണ്.
advertisement
മൂന്ന് മാസം മുമ്പ് സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഉണ്ടായിരുന്ന വീട് വിറ്റാണ് വിവാഹം നടത്തിയത്. പിന്നീടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ടാണശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.