TRENDING:

കോഴിക്കോട് 3 എംബിബിഎസ് വിദ്യാർഥികൾ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് മരിച്ചു

Last Updated:

പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. മോഡേൺ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നന്ദകിഷോർ, അവിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
News18
News18
advertisement

വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയും തുടർന്ന് സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്കൂട്ടർ അമിതവേഗതയിലായിരുന്നോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് 3 എംബിബിഎസ് വിദ്യാർഥികൾ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories