TRENDING:

33 പ്രൊഫസർമാർക്ക് വിവിധ കോളേജുകളിലായി പ്രിൻസിപ്പാൾ തസ്‌തികയിൽ നിയമനം

Last Updated:

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് പ്രിൻസിപ്പാൾ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിട്ടിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടതും നിലവിൽ സേവനത്തിൽ തുടരുന്നവരുമായ 33 പ്രൊഫസർമാരെ വിവിധ കോളേജുകളിലായി പ്രിൻസിപ്പാൾ തസ്‌തികയിൽ നിയമിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ഡോ. ആർ. ബിന്ദു
ഡോ. ആർ. ബിന്ദു
advertisement

കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട്, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് പ്രിൻസിപ്പാൾ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിട്ടിരുന്നത്. ഈ സെലക്ഷൻ കമ്മിറ്റി 2022 ഫെബ്രുവരി 15ന് തീയതിയിൽ നിലവിലുണ്ടായിരുന്ന 51 ഒഴിവുകളിൽ നിയമനം നടത്താൻ യു.ജി.സി. റെഗുലേഷൻസ് പ്രകാരം യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ 89 പേരിൽ നിന്നും 51 പേർ ഉൾപ്പെട്ട മെറിറ്റ് ലിസ്റ്റും 38 പേർ ഉൾപ്പെട്ട വെയ്റ്റ് ലിസ്റ്റും തയ്യാറാക്കി. അതിൽ നിന്ന് 51 പേർ ഉൾപ്പെട്ട മെറിറ്റ് ലിസ്റ്റ് വകുപ്പുതല പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച് സെലക്‌ട് ലിസ്റ്റ് രൂപീകരിച്ചു.

advertisement

സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നതും നിലവിൽ സേവനത്തിൽ തുടരുന്നതുമായ 33 അദ്ധ്യാപകർക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുകൾക്ക് വിധേയമായി സ്ഥാനക്കയറ്റം നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശ അനുസരിച്ചാണ് പ്രിൻസിപ്പാൾ നിയമനം എന്ന് മന്ത്രി ബിന്ദു പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Higher Education and Social Justice Minister Dr. R. Bindu announced that 33 professors, who were included in the list prepared by the selection committee for the appointment of principals of government arts and science colleges and who are currently in service, have been appointed as principals in various colleges

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
33 പ്രൊഫസർമാർക്ക് വിവിധ കോളേജുകളിലായി പ്രിൻസിപ്പാൾ തസ്‌തികയിൽ നിയമനം
Open in App
Home
Video
Impact Shorts
Web Stories