Also Read- നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ; മലങ്കര ഡാമിൽ കുളിക്കുമ്പോൾ സുഹൃത്ത് പകർത്തിയത്..
വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശാഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. മതാചാരപ്രകാരം ആയിരുന്നു വിവാഹം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read- പാലക്കാട്ടെ യുവാവിന്റെ 'ദുരഭിമാനക്കൊല': ഭാര്യാ പിതാവും പിടിയിൽ
advertisement
കിടപ്പുരോഗി അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ടു മാസക്കാലയളവിൽ ഇവർ തമ്മിലുള്ള വഴക്കുകൾ പതിവായിരുന്നുവെന്ന് വീട്ടിലെ ഹോം നേഴ്സ് പറയുന്നു. വിവാഹ ഫോട്ടോ പുറത്തുപോയതും, വിവാഹം രജിസ്റ്റർ ചെയ്യാത്തതും ആയിരുന്നു തർക്കത്തിന് കാരണം. മൃതദേഹത്തിലും ഹാളിലും ചോരപ്പാടുകൾ കണ്ടെത്തിയതും, ശാഖയുടെ മൂക്ക് ചതഞ്ഞ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.
Also Read- ഡയലോഗ് തെറ്റിച്ച് സി.ഐ സതീഷ് കുമാർ, പിന്നീട് കൂട്ടച്ചിരി; വൈറലായി വീഡിയോ
അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ ഉൾപ്പെടെ എത്തിയാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരു എന്ന് വെള്ളറട പൊലീസ് പറഞ്ഞു.
