Anil Nedumangad | ഡയലോഗ് തെറ്റിച്ച് 'സി.ഐ സതീഷ് കുമാർ', പിന്നീട് കൂട്ടച്ചിരി; വൈറലായി 'അയ്യപ്പനും കോശിയും' സിനിമയിലെ ഷൂട്ടിംഗ് വീഡിയോ

Last Updated:

അനിലിന്റെ മരണത്തിനു പിന്നാലെ അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങൾഅണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ക്രിസ്മസ് ദിനത്തിൽ സിനിമാ ലോകത്തെ ഞെട്ടിച്ചൊരു വാർത്തയായിരുന്നു നടൻ അനിൽ നെടുമങ്ങാടിന്റെആകസ്മിക മരണം. സുഹൃത്തുക്കൾക്കൊപ്പം മലങ്കര ജലാശയത്തിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിത്താണായിരുന്നു മരണം. സംവിധായകൻ സച്ചിയെപ്പറ്റിയുള്ള ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ച ശേഷമായിരുന്നു അനിലിന്റെയും വിയോഗം. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിൽ അനിൽ നെടുമങ്ങാട് അവിസ്മരണീയമാക്കിയ സി.ഐ സതീഷ് കുമാർ എന്ന കഥാപാത്രത്തെ മലയളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.
അനിലിന്റെ മരണത്തിനു പിന്നാലെ അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങൾഅണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോകുന്നതും പിന്നാലെ കൂട്ടച്ചിരിയുമാണ് വീഡിയോയിലുള്ളത്. പൊലീസ് പരേഡിനിടെ ബിജു മോനോനൊപ്പമുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്.
വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ അനിൽ നെടുമങ്ങാട് മലങ്കര ജലാശയത്തിൽ മുങ്ങിത്താണാണ് മരിച്ചത്. കയത്തിൽ മുങ്ങിയ അനിൽ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് മരണം സംഭവിച്ചെന്ന് പാലാ സ്വദേശി അരുൺ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
അപകട വിവരം സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആംബുലൻസിലേക്ക് കയറ്റുമ്പോൾ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റിൽ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇതിനിടെ  മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ഡോകടർമാരും പറയുന്നത്.
advertisement
നീന്തൽ അറിയാമായിരുന്നെങ്കിലും ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പൊലീസും നാട്ടുകാരും ചേർന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം അനിലിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Anil Nedumangad | ഡയലോഗ് തെറ്റിച്ച് 'സി.ഐ സതീഷ് കുമാർ', പിന്നീട് കൂട്ടച്ചിരി; വൈറലായി 'അയ്യപ്പനും കോശിയും' സിനിമയിലെ ഷൂട്ടിംഗ് വീഡിയോ
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement