എഡിജിപി ഓഫീസിന് മുന്നിൽ പാറാവ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരനും ഓഫീസിന് മുന്നിലൂടെ നടന്നുപോയവർക്കുമാണ് പ്രധാനമായും കുത്തേറ്റത്. പെട്ടെന്ന് കൂടിളകി വന്ന തേനീച്ചകൾ പരിഭ്രാന്തി പരത്തുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
ഓഫീസ് കെട്ടിടത്തിന്റെ പുറംചുവരിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂടാണ് ഇളകിയത്. നേരത്തെയും ഇതേ സ്ഥലത്ത് വലിയ കൂടുണ്ടായിരുന്നു. അന്ന് ആദിവാസി വിഭാഗത്തിൽപ്പെട്ട വിദഗ്ധരെ എത്തിച്ച് ഇത് നീക്കം ചെയ്തിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം തേനീച്ചകൾ വീണ്ടും അതേ സ്ഥാനത്ത് കൂടുണ്ടാക്കുകയായിരുന്നു. ഇതിനെ തുടക്കത്തിൽ ഗൗരവമായി കാണാതിരുന്നതാണ് ഇപ്പോൾ അപകടത്തിന് കാരണമായത്.
advertisement
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അടിയന്തര നടപടിക്ക് നിർദേശം നൽകി. ഇന്ന് തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്യും. ഇതിനായി വനമേഖലയിൽ നിന്നുള്ള വിദഗ്ധരെ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എഡിജിപി വെങ്കിടേഷ് അറിയിച്ചു.
