TRENDING:

സംസ്ഥാനത്ത് വീണ്ടും പനി മരണം: തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

Last Updated:

ഡെങ്കിപ്പനിയാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
തൃശൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.
advertisement

ഈ മാസം പതിനേഴാം തീയതിയാണ് ധനുഷിനെ പനിയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. ഡെങ്കിപ്പനിയാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Also read-കൊല്ലത്ത് 72കാരൻ‌ ഡെങ്കിപനി ബാധിച്ച് മരിച്ചു; രണ്ട് ദിവസത്തിനിടെ നാലാമത്തെ ഡെങ്കി മരണം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം കൊട്ടാരക്കരയിൽ ഡെങ്കിപനി ബാധിച്ച് 72കാരൻ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. എഴുകോൺ എസ്. എൻ. ജി സ്കൂൾ മുൻ പ്രിൻസിപ്പലാണ് അജയബാബു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അജയബാബു മരിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വീണ്ടും പനി മരണം: തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories