TRENDING:

'രോഗം വേഗം ഭേദമാകട്ടെ'; കറികള്‍ ഇല്ലാത്തതിനു പൊതിച്ചോറിനൊപ്പം ക്ഷമ ചോദിച്ച് വീട്ടമ്മയുടെ കത്ത്

Last Updated:

വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ച കഥയാണ് വൈക്കം സ്വദേശിനി വിദ്യയ്ക്ക് പറയാനുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ച കഥയാണ് വൈക്കം സ്വദേശിനി വിദ്യയ്ക്ക് പറയാനുള്ളത്. ഗുരുതരരോഗം ബാധിച്ച് എട്ടുവയസ്സുള്ള മകനൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു വിദ്യ. ഇവിടെ നിന്ന് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനുള്ളിൽ നിന്ന് ഒരു കത്ത് ലഭിച്ചു. പൊതിച്ചോറിനൊപ്പം ക്ഷമ ചോദിച്ചു കൊണ്ടാണ് വീട്ടമ്മയുടെ കത്ത്.
advertisement

Also read-Kerala Weather Updates| സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കത്ത് ആരംഭിക്കുന്നത് തന്നെ ക്ഷമ ചോദിച്ച് കൊണ്ടാണ്. ഒരു വാടക വീട്ടിലാണ് താനും തൻരെ കുടുംബവും താമസിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്നും കത്തിൽ പറയുന്നു. വാടക അടക്കാത്തതിനാൽ വീട്ടിൽ നിന്ന് ഇറക്കി വിടുന്ന അവസ്ഥയാണെന്നും കത്തിൽ പറയുന്നു. ഇത് കണ്ട് വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ചെന്നും വിദ്യ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രോഗം വേഗം ഭേദമാകട്ടെ'; കറികള്‍ ഇല്ലാത്തതിനു പൊതിച്ചോറിനൊപ്പം ക്ഷമ ചോദിച്ച് വീട്ടമ്മയുടെ കത്ത്
Open in App
Home
Video
Impact Shorts
Web Stories