Also Read-സർഫ് എക്സലിന്‍റെ ഹിന്ദു - മുസ്ലിം സൗഹാർദ പരസ്യത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം
കോളേജിലെ ഹോളി ആഘോഷ ചടങ്ങുകൾക്കിടെ മുസ്ലീം വിദ്യാർഥിക്ക് മതപഠന ക്ലാസിന് പോകാൻ വഴിയൊരുക്കുന്ന വിദ്യാർഥികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന വിദ്യാർഥികൾക്ക് നടുവിലൂടെ വെളുത്ത വസ്ത്രം ധരിച്ച വിദ്യാർഥി കടന്നു പോകുന്നു. കേരളത്തിലെ മതസൗഹാർദ്ദതയ്ക്ക് മികച്ച ഉദാഹരണമായി ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
Also Read-സർഫ് എക്സലെന്താ MS എക്സലെന്താ എന്നറിയാതെ ഡിസ് ലൈക്ക് യുദ്ധം !
advertisement
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മലപ്പുറം പുത്തനത്താണി സിപിഎ കോളേജിൽ ഹോളി ആഘോഷങ്ങൾ നടന്നത്. ക്ലാസുകൾ കഴിഞ്ഞ് വൈകുന്നേരത്തോടെയായിരുന്നു നിറങ്ങളുടെ ആഘോഷം കോളേജിൽ അരങ്ങേറിയത്. ഇതിനിടയിലാണ് വെളുത്ത ഇസ്ലാമികവസ്ത്രം ധരിച്ച് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സുഹൈൽ ആഘോഷങ്ങൾക്കിടയിൽപ്പെട്ടത്. വളാഞ്ചേരി പള്ളിയിൽ മതപഠനത്തിന് പോകുന്ന വഴിയായിരുന്നു ഇത്. വസ്ത്രത്തിൽ കറ പിടിക്കാതെ ഇതിനിടയിലൂടെ കടന്നു പോവുക എന്നത് വളരെ ശ്രമകരമായിരുന്നുവെന്നാണ് സുഹൈൽ പറയുന്നത്. കൂട്ടത്തിൽ അജിത് എന്ന വിദ്യാർഥി മുന്നോട്ട് വന്ന് വിദ്യാർഥികളെ മാറ്റി തനിക്ക് പോകാൻ വഴിയൊരുക്കി തന്നുവെന്നാണ് ഒരു പ്രമുഖ മാധ്യമത്തോട് സുഹൈൽ പറഞ്ഞത്.
Also Read-ഒരു 'സർഫ് എക്സൽ' അപാരതയുമായി സച്ചിൻ സെക്കന്റ് പോസ്റ്റർ
സർഫ് എക്സലിന്റെ പരസ്യവും കോളേജിലുണ്ടായ സംഭവവും തമ്മിലുള്ള സാമ്യം തീർത്തും യാദൃശ്ചികം മാത്രമാണെന്നാണ് കോളേജിലെ ഒന്നാം വർഷ ട്രാവൽ ആന്‍ഡ് ടൂറിസം വിദ്യാർഥിയായ മുഹമ്മദ് ഷംനാസ് പറയുന്നത്. ഹോളി ആഘോഷങ്ങളിൽ പങ്കാളി കൂടിയായിരുന്നു ഷംനാസ്. സോഷ്യൽ മീഡിയ തങ്ങളുടെ കോളേജിൽ നിന്നുള്ള കാഴ്ചയെ പോസിറ്റീവ് ആയി കാണുന്നതിൽ അതീവ സന്തോഷമുണ്ടെന്നും കോളേജ് യൂണിയൻ അംഗം കൂടിയായ ഷംനാസ് വ്യക്തമാക്കി.
വിദ്യാർഥികൾ തന്നെ മുന്‍കയ്യെടുത്ത് കോളേജ് മാനേജ്മെന്റിന്റെ സഹായത്തോടെയാണ് ഹോളി ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്നാണ് കോളേജ് മാനേജർ റ്റി. ഉബൈദ് പറയുന്നത്. ഇതിനിടയിൽ തീർത്തും അവിചാരിതമായി ആണ് ആരോ ആ ചിത്രം പകര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.