ഒരു 'സർഫ് എക്സൽ' അപാരതയുമായി സച്ചിൻ സെക്കന്റ് പോസ്റ്റർ
Last Updated:
സർഫ് എക്സൽ വിവാദം ചൂടുപിടിച്ച കാലത്താണ് നിറങ്ങളിൽ കുളിച്ച നടന്മാരുടെ മുഖങ്ങളുള്ള പോസ്റ്റർ
ആകെ മൊത്തം കളർ ആയിട്ടുണ്ട് എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം അത് പോലെ പകർത്തി വച്ചിട്ടുണ്ട് സച്ചിന്റെ ഈ പോസ്റ്റർ. സർഫ് എക്സൽ വിവാദം ചൂടുപിടിച്ച കാലത്താണ് നിറങ്ങളിൽ കുളിച്ച നടന്മാരുടെ മുഖങ്ങളുള്ള ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് ചിത്രത്തിൻറെ സെക്കന്റ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. സച്ചിന്റെ ഒഫീഷ്യൽ സെക്കന്റ് പോസ്റ്റർ നടനും സംവിധായകനുമായ രമേശ് പിഷാരടിയുടെ ഫേസ്ബുക് പേജ് വഴി പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ ശബരിമല വിഷയം കൊടുമ്പിരി കൊണ്ട് നിന്ന സമയത്തായിരുന്നു പുറത്തു വന്നത്. ഒരു ഡയലോഗിൽ ശബരിമല വിഷയത്തെ തത്വത്തിൽ വിമർശിക്കുകയും ചെയ്തിരുന്നു.
ഏറെ നാൾക്കു മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം. ശേഷം ടീസർ പുറത്തു വരുന്നത് ഇപ്പോഴാണെന്നു മാത്രം. സന്തോഷ് നായർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് എസ്.എൽ. പുരം ജയസൂര്യ. രഞ്ജി പണിക്കർ, രമേശ് പിഷാരടി, അപ്പാനി ശരത്, മണിയൻപിള്ള രാജു, അന്ന രാജൻ, മാല പാർവതി, ആബിദ് നാസ്സർ, രശ്മി ബോബൻ, സേതു ലക്ഷ്മി എന്നിവരാണ് മറ്റു അഭിനേതാക്കൾ.
അടുത്തിടെ തന്റെ ആദ്യ സംവിധാന ചിത്രത്തിൽ മുഴുകിയ ധ്യാൻ സജീവ അഭിനയ രംഗത്ത് നിന്നും ഒരൽപം വിട്ടു നിന്നിരുന്നു. ശ്രീനിവാസൻ-പാർവതി ജോഡികളായെത്തിയ വടക്കുനോക്കിയന്ത്രത്തിന്റെ പുതു കാല ആവിഷ്കാരം ലവ്, ആക്ഷൻ, ഡ്രാമ നിവിൻ പോളി- നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിക്കുകയാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2019 5:23 PM IST