സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു. ഡൽഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജി.
അതേസമയം, തെരഞ്ഞെടുപ്പ് ചുമതലയെ തുടർന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് ന്യൂസ് 18 നോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ഡൽഹിയിൽ നിന്നും മാറി നിൽക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കും. എന്നാൽ സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പറഞ്ഞു.
advertisement
Also Read- വിമാനത്തിലിരുന്ന് ദൃശ്യം 2 കണ്ടെന്ന് എ.പി. അബ്ദുള്ളക്കുട്ടി; വ്യാജപതിപ്പെന്ന് ആരോപണം
കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സൺ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ പ്രളയത്തെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്ക്കരിക്കുമെന്നായിരുന്നു യുഡിഎഫ് എംപിമാരുടെ ആഹ്വാനം.
2019 ഓഗസ്റ്റ് 13 നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കോവിഡ് വ്യാപന സമയത്ത് ഡൽഹി മലയാളികളെ സഹായിക്കാതെ കേരളത്തിൽ തുടർന്നതായും സമ്പത്തിനെതിരെ പ്രതിപക്ഷം വിവർശനം ഉന്നയിച്ചിരുന്നു.
Also Read- 'രാഷ്ട്രീയക്കാരുടെ തൊലിക്കട്ടിക്ക് പറ്റിയ സൂചിയാണോ ഉപയോഗിച്ചത്?' നഴ്സുമാരോട് പ്രധാനമന്ത്രി
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകാതെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തത് ചര്‍ച്ചയായിരുന്നു. ലോക്ക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സർവീസുകൾ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സർവീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തുര്‍ന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് ഡൽഹിയിലെ പ്രത്യേക അലവൻസ് സഹിതം 3.28 ലക്ഷം രൂപ കൈപ്പറ്റിയെന്നും ആക്ഷേപം ഉയർന്നിരുന്നു. സമ്പത്തിനെതിരെ നടപടിയാവശ്യപ്പെട്ട് അഡ്വക്കറ്റ് കോശി ജേക്കബ് നല്‍കിയ പരാതി ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
എ. സമ്പത്തിന്റെ വീടിനുമുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'വിളിച്ചുണർത്തൽ' പ്രതിഷേധം നടത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ പ്രശ്നങ്ങൾ സമ്പത്ത് കണ്ടില്ലെന്നു നടിക്കുകയാണെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. തോറ്റ എംപിക്ക് ലക്ഷങ്ങൾ ശമ്പളം നൽകി പ്രത്യേക പ്രതിനിധി ആക്കിയതിൽ കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷവും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം സി പി എം ഏറ്റെടുക്കുകയാണെങ്കിൽ അഡ്വ . എ സമ്പത്ത് സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
