TRENDING:

Kerala Congress| ജോസ് ഇടതുമുന്നണിയിലേക്ക്; ജോസഫ് എം പുതുശ്ശേരി ഒപ്പമില്ല; കൂടുതൽ പേർ പിരിയുമെന്ന് സൂചന

Last Updated:

യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് വിട്ടു.  ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശന നീക്കത്തിൽ പ്രതിഷേധിച്ചാണ് നടപടി. യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന് ഉറപ്പായതോടെ ജോസ് പക്ഷം വിടുന്ന ആദ്യത്തെ പ്രമുഖ നേതാവാണ് ജോസഫ് എം. പുതുശ്ശേരി.
advertisement

Also Read- നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ

ആർ. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വർഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയിൽനിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനർനിർണയത്തെ തുടർന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടർന്ന് 2011ൽ സീറ്റ് ലഭിച്ചില്ല. 2016ൽ തിരുവല്ലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി ഉന്നതാധികാരസമിതി അംഗമാണ്.

advertisement

Also Read- ചർച്ച സജീവം; ജോസ് പിരിയുമ്പോൾ യുഡിഎഫിലെ കേരളാ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കും ?

ജോസഫ് എം പുതുശ്ശേരിയെ പോലെ നിരവധി ജോസ് പക്ഷ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായും കോൺഗ്രസുമായും ആശയവിനിമയം നടത്തിവരികയാണ്. വരുംനാളുകളിൽ കൂടുതൽ പേർ പുറത്തുവരാനും സാധ്യതയുണ്ട്. ഇടതുപക്ഷത്തേക്ക് പോകാൻ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തിൽനിന്ന് അടർത്തിയെടുക്കാൻ കോൺഗ്രസിന് താൽപര്യമുണ്ട്. ജോസ് വിഭാഗം വിട്ട് യുഡിഎഫിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകുമെന്നാണ് മുന്നണി നേതൃത്വം ആവർത്തിക്കുന്നത്. എന്നാൽ, വരുന്നവർ പുതിയ കേരള കോൺഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോൺഗ്രസ്.

advertisement

Also Read- ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും ?

ഇടതുമുന്നണി നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്ന ജോസ് പക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ മത്സരിക്കാൻ വേണമെന്ന പട്ടിക സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു. ഇടതുമുന്നണിയിൽ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്ക് വരാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| ജോസ് ഇടതുമുന്നണിയിലേക്ക്; ജോസഫ് എം പുതുശ്ശേരി ഒപ്പമില്ല; കൂടുതൽ പേർ പിരിയുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories