TRENDING:

'പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല; ചിലര്‍ തെറ്റായ പ്രചാരണം നടത്തി': എ.വിജയരാഘവന്‍

Last Updated:

ബി ജെ പിയും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിൻ്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വർഗീയ സംഘടനകൾ അത് ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ് സി പി എം വിലയിരുത്തൽ. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ഊർജിതമാക്കും.
എ വിജയരാഘവൻ
എ വിജയരാഘവൻ
advertisement

പാലാ ബിഷപിൻ്റെ അഭ്യർഥനയനുസരിച്ചാണ് മന്ത്രി വാസവൻ സഭാ ആസ്ഥാനത്തെത്തി ചർച്ച നടത്തിയത്. വിവാദ പ്രസ്താവനയുടെ സാഹചര്യം ബിഷപും സർക്കാർ നിലപാട് മന്ത്രിയും വ്യക്തമാക്കി. അതോടെയാണ് വിവാദം അവസാനിപ്പിക്കാനുള്ള നടപടികളിലേക്കു കടക്കാൻ ഇരുപക്ഷവും തീരുമാനിച്ചത്. ബി ജെ പിയും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചു. കാര്യങ്ങൾ കൈവിടാതിരിക്കാൻ സർക്കാർ ഇടപെടലിലൂടെ കഴിഞ്ഞെന്നു അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചിലർ നടത്തിയ തെറ്റായ പ്രചരണങ്ങളും പ്രസ്താവനകളും ചില ന്യൂനപക്ഷ വിഭാഗങ്ങളിൽ വിഭാഗീയത വളർത്താനാകുമോയെന്നുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വിജയരാഘവൻ പറഞ്ഞു.ബിഷപ്പിന്റെ പ്രസ്താവനയിൽ നിന്ന് സംഘർഷത്തിന്റെ വിത്ത് വിതയ്ക്കുന്ന വ്യാഖ്യാനങ്ങളുണ്ടാക്കി വർഗ്ഗീയതയുണ്ടാക്കാനുള്ള ശ്രമമാണ് ചില ശക്തികളും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ചില മാധ്യമങ്ങളും നടത്തിയത്. ഒരു പ്രസംഗത്തെ തങ്ങളുടെ വർഗീയ നിലപാടിന് അനുസരിച്ച് വ്യാഖ്യാനിക്കാനാണ് വർഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ശക്തികൾ നടത്തിയത്.

advertisement

Also Read-'പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദമാക്കുന്നത് തീവ്രവാദികൾ'; മന്ത്രി വി എന്‍ വാസവന്‍

ബിജെപി അവരുടെ പതിവ് സ്വഭാവമനുസരിച്ച് വർഗീയ മുതലെടുപ്പിന് ശ്രമിച്ചു. കോൺഗ്രസ്സിന്റേത് ചാഞ്ചാട്ടമുള്ള നിലപാടായി. അതിന് സ്വീകാര്യത കിട്ടാതെ പോയത് മുഖ്യമന്ത്രി വ്യക്തതയുള്ള നിലപാടെടുത്തതാണ്. കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നല്ല മുൻകൈ സി.പി.എമ്മിൽ നിന്നുണ്ടാകും. ചില പ്രായോഗികസമീപനങ്ങളും കൈക്കൊള്ളും. എത്ര പക്വമായാണ് വിഷയം കേരളസർക്കാർ കൈകാര്യം ചെയ്തത്. വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം വിജയിച്ചില്ലല്ലോ. അതിന് സർക്കാരിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. കേന്ദ്രാധികാരവും വർഗ്ഗീയ അജൻഡയുമുള്ള ബി.ജെ.പി അവരുടെ വർഗീയ അജൻഡ പ്രയോഗത്തിലെത്തിക്കാൻ പല രൂപത്തിൽ പ്രവർത്തിക്കും.

advertisement

കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ തകർത്ത് വിവിധ മതങ്ങൾ തമ്മിലുള്ള യോജിപ്പിനെ ദുർബലപ്പെടുത്തുകയും സമാധാനാന്തരീക്ഷം തകർക്കുകയും അതിൽ നിന്ന് രാഷ്ട്രീയലാഭമുണ്ടാക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് തത്പര  കക്ഷികൾ നടത്തിയത്. ഭൂരിപക്ഷ ജനതയിൽ മാത്രമല്ല, ചില ന്യൂനപക്ഷവിഭാഗങ്ങളിലും വിഭാഗീയത വളർത്താനാകുമോയെന്നാണ് ബിജെപി നോക്കിയത്.

Also Read-'ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകും; വിവാദം ആളിക്കത്തിക്കുന്നതിനു പകരം തല്ലിക്കെടുത്തുകയാണ് വേണ്ടത്'; സി കെ പത്മനാഭന്‍

ചില വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഒരു മതത്തിന് മേലെ അടിച്ചേല്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് തെറ്റിദ്ധാരണയുടെ പുറത്താണ്. ബിജെപിയും മറ്റു ചില സംഘടനകളും മതനിരപേക്ഷതയ്ക്ക് പോറലേല്പിക്കാൻ നല്ല പരിശ്രമം നടത്തി. സമൂഹ മാധ്യമങ്ങളിലൂടെചിലരും ചില മാധ്യമങ്ങളുമെല്ലാം കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ നടത്തിയ ശ്രമങ്ങൾക്ക് സ്വീകാര്യത കിട്ടിയില്ല. മതനിരപേക്ഷതയെയും സമാധാനാ അന്തരീക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനെതിരെ ജനതയെ അണിനിരത്തുന്നതിനായി ശക്തമായ പ്രചരണം സി.പി.എം നടത്തും. പ്രത്യേക ചട്ടക്കൂടിലല്ല വർഗ്ഗീയത പ്രവർത്തിക്കുക. ഏത് രൂപത്തിലായാലും എവിടെയായാലും അതിനെയെതിർക്കുകയാണ് സിപിഎം നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദ്വേഷ പ്രചരണം തടയാൻ പൊലീസ് നടപടികളും സാമൂഹിക മാധ്യമ നിരീക്ഷണവും ശക്തമാക്കും. ജില്ലാ ഭരണകൂടം സമാധാന ചർച്ചകൾക്കു മുൻകൈയെടുക്കും.  എന്നിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ സർക്കാർ തലത്തിൽ മത നേതാക്കളുടെ യോഗം വിളിക്കൂവെന്ന് വിജയരാഘവന്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല; ചിലര്‍ തെറ്റായ പ്രചാരണം നടത്തി': എ.വിജയരാഘവന്‍
Open in App
Home
Video
Impact Shorts
Web Stories