'ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകും; വിവാദം ആളിക്കത്തിക്കുന്നതിനു പകരം തല്ലിക്കെടുത്തുകയാണ് വേണ്ടത്'; സി കെ പത്മനാഭന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇതുപോലുള്ള കാര്യങ്ങള്‍ ഒരു മതത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: നാര്‍ക്കോട്ടിത് ജിഹാദ് വിവാദത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് സി കെ പത്മനാഭന്‍. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകലുന്നതിന് കാരണമാകുന്ന നീക്കങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണെന്നും ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാര്‍കോട്ടിക് ജിഹാദ് പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ സമുദായത്തോടാണ് പറഞ്ഞത്. വിവാദമാക്കേണ്ട കാര്യമല്ലെന്നും വിവാദം ആളിക്കത്തിക്കുന്നതിനു പകരം തല്ലിക്കെടുത്തുകയാണ് വേണ്ടതെന്നും പത്മനാഭന്‍ പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങള്‍ ഒരു മതത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. പള്ളിയില്‍ പിതാവ് വിശ്വാസികളോട് സംസാരിക്കുമ്പോള്‍ അത്തരത്തിലൊരു പരാമര്‍ശം കൂട്ടിപ്പറഞ്ഞതാവാം. ജിഹാദിന് നമ്മള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്. വേറെ പല അര്‍ത്ഥവുമുണ്ട്. ചെറിയൊരു തീപ്പൊരി വീണാല്‍ അത് കാട്ടുതീയാകും. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് അത് വലിയൊരു കളങ്കമാകും. കാട്ടുതീയുണ്ടായാല്‍ അതിന് ഇരയാകുന്നത് അതിന്റെ കാരണക്കാര്‍ തന്നെയാകും' സി.കെ പത്മനാഭന്‍ മാധ്യങ്ങളോട് പറഞ്ഞു.
advertisement
സഭാ ആസ്ഥാനത്തേക്ക് പ്രകോപനപരമായ പ്രകടനം നടത്തുന്നത് അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം നേരത്തെ നിഷേധിച്ചതതെല്ലാം വൈകിയ വേളയില്‍ അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും പത്മനാഭന്‍ പറഞ്ഞു.
അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ആര്‍എസ്എസ് നേതാവും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി രംഗത്തെത്തിയിരുന്നു.
പ്രശ്നത്തെ അഭിമുഖീകരിക്കാൻ ആണ് സർക്കാർ നീക്കം നടത്തേണ്ടത്. എന്നാൽ സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ഇരിക്കാൻ സർക്കാർ നീക്കത്തെ സ്വാഭാവികമായും സ്വാഗതം ചെയ്യുന്നതായി വത്സൻ തില്ലങ്കേരി വ്യക്തമാക്കി. എന്നാൽ ചർച്ചയിലൂടെ മാത്രം പരിഹരിക്കാവുന്ന ഒരു വിഷയമല്ല ഇതൊന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
advertisement
കഴിഞ്ഞ 15 വർഷമായി ആർഎസ്എസ് ഇതേ വിഷയം ഉയർത്തി കാട്ടുന്നതായി വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു. ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് മാത്രമല്ല സമൂഹത്തിൽ ഉള്ളത്, ലാൻഡ് ജിഹാദ് അടക്കമുള്ള വിഷയങ്ങൾ സമൂഹത്തിൽ സജീവമാണ് എന്നും വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു. ഓരോ ഗ്രാമങ്ങളിലും നേരിടുന്ന പ്രശ്നമാണ് ഇത്. അതുകൊണ്ട് തന്നെ അതാത് പ്രദേശങ്ങളിൽ എത്തി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്നും വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ തുടർച്ചയായി എടുക്കുന്ന നടപടികൾ കണ്ട ശേഷം മാത്രമേ അന്തിമമായി വിലയിരുത്താനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2021 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകും; വിവാദം ആളിക്കത്തിക്കുന്നതിനു പകരം തല്ലിക്കെടുത്തുകയാണ് വേണ്ടത്'; സി കെ പത്മനാഭന്‍