TRENDING:

Accident | ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

Last Updated:

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു. ചുഴലി ചാലില്‍ വയല്‍ സ്വദേശിയായ ആര്‍ലിന്‍ വിന്‍സെന്റാണ് മരിച്ചത്. ചുഴലി ബിപിഎം എല്‍പി സ്‌കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആർലിൻ വിൻസെന്‍റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
Arlin
Arlin
advertisement

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെമ്പന്‍തോട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റിയാലില്‍വച്ച്‌ ആര്‍ലിന്‍ സ്കൂട്ടറിൽനിന്ന് തെറിച്ച്‌ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മണ്ഡളം നീലയറ കുടുംബാംഗമാണ് ആര്‍ലിന്‍. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്റാണ് ഭര്‍ത്താവ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വെള്ളക്കല്ല് ആന്റണീസ് ചര്‍ച് സെമിത്തേരിയില്‍ നടക്കും.

Summary- A young woman was killed when she fell from a scooter while traveling with her husband. Arlene Vincent, a native of Chuzhali Chalil Vayal, died in the accident. Arlene is a teacher in the pre-primary section of BPM LP School. Arlene Vincent died of a head injury while undergoing treatment.

advertisement

കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

ഇരുപത് ദിവസം പ്രായമായ കുഞ്ഞിന്‍റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറയൂർ നിവാസിയാണ് ഷിജു സ്റ്റീഫൻ, മാറാടി സ്വദേശിയാണ് പ്രമീള.

Also Read-Woman Police | അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ് എഎസ്ഐയെ വനിതാ പൊലീസ് സ്റ്റേഷനകത്ത് വെച്ച് കൈകാര്യം ചെയ്തു

advertisement

സമീപവാസിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി.

Also Read-POCSO | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാക്കള്‍ അറസ്റ്റിൽ

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫൻ.

advertisement

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories