POCSO | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാക്കള്‍ അറസ്റ്റിൽ

Last Updated:

അയ്യന്തോള്‍ തൃക്കുമാരംകുടത്ത് വെച്ചാണ്  പോലീസ്  ഇവരെ കസ്റ്റഡില്‍ എടുത്തത്

തൃശ്ശൂര്‍:  വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച (Rape case) യുവാക്കള്‍ പോലീസ് പിടിയില്‍ (Arrest). അയ്യന്തോള്‍ തൃക്കുമാരംകുടം അമ്ബാടിവീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് പോക്‌സോ കേസില്‍ നെടുപുഴ  പോലീസ് (police) അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ സ്‌കൂളിനു മുന്‍പില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നഗരത്തില്‍ നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.
വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റിപ്പോകുന്നതിനിടയില്‍ അയ്യന്തോള്‍ തൃക്കുമാരംകുടത്ത് വെച്ചാണ്  പോലീസ്  ഇവരെ കസ്റ്റഡില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നെടുപുഴ എസ്.എച്ച്.ഒ. ടി.ജി. ദിലീപ്, സബ് ഇന്‍സ്‌പെക്ടര്‍ കെ. അനുദാസ്, ഗ്രേഡ് എസ്ഐ.മാരായ അനില്‍, പൗലോസ് എന്നിവരുടെ നേതൃത്വത്തിത്തിലാണ് പ്രതികളെ പിടികൂടിയത്.
അതേ സമയം മലപ്പുറത്ത്  വിദ്യാര്‍ഥിനിയെ വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍, പുത്തനത്താണി പുന്നത്തല പുതുശ്ശേരിപ്പറമ്പില്‍ മന്‍സൂറലി(28)യണ് പൊലീസ്(Police) പിടിയിലായത്. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട പതിനാറുകാരിയെ മന്‍സൂര്‍ പാട്ട് പഠിപ്പിച്ചിരുന്നു.
advertisement
യൂട്യൂബ് ചാനലില്‍ പാടാന്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു പാട്ടു പഠിപ്പിച്ചത്. പിന്നീട് കുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസിന് പരാതി നല്‍കി.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മന്‍സൂറലി. ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Arrest | ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിൽ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
ബിവറേജസ് കോര്‍പ്പറേഷന്റെ (BEVCO) ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിലായി. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ് (52) പിടിയിലായത്. കൊല്ലം (Kollam) ഈസ്റ്റ് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.
advertisement
കഴിഞ്ഞ 22ന് വൈകിട്ട് 3.30 ഓടെ സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപമുള്ള പ്രീമിയം കൗണ്ടറിലെത്തി റാക്കില്‍ നിന്ന് മദ്യമെടുത്ത് കടന്നു കളയുകയായിരുന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇത് പൊലീസിന് കൈമാറി. ബെവ്കോ അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
Also Read-Arrest | മലപ്പുറത്ത് റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍​ നി​ന്ന്​ വ​യ​ര്‍ മോ​ഷ്ടിച്ചു ; എ​ട്ടു​പേ​ര്‍ പിടിയിൽ
സന്തോഷ് ബെവ്കോ ഔട്ട്ലെറ്റിൽ എത്തിയ കാറിന്റെ നമ്പര്‍ ജീവനക്കാര്‍ നല്‍കി. ഇതോടെയാണ് പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞത്. ഈമാസം രണ്ടാമത്തെ മോഷണമാണ് ഔട്ട്ലെറ്റില്‍ നടന്നത്. ഈമാസം ആദ്യം ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കളെ രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസവും ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം നടന്നിരുന്നു. അതുകൊണ്ട് തന്നെ സി.സി ടി.വി കാമറ നിരീക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാക്കള്‍ അറസ്റ്റിൽ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement