TRENDING:

പരിസ്ഥിതിദിന പോസ്റ്റിന് താഴെ 'ഫീലിങ് പുച്ഛം' എന്ന് കമന്റ്; 'ആശാനെ' കൂട്ടുപിടിച്ച് നടൻ ഷമ്മി തിലകന്റെ മറുപടി

Last Updated:

''പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്‌നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ'' എന്നായിരുന്നു കമന്റ്. ഇതിന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ് ശ്രദ്ധേയം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ നടന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ 'ചൊറിയാൻ' വന്ന വിമർശകന് ക്ലാസ് മറുപടിയുമായി നടൻ ഷമ്മി തിലകൻ. മലകൾ തുരക്കുന്നതിനാല്‍ സംഭവിക്കുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്‌നങ്ങളെ കുറിച്ചാണ് ഷമ്മി തിലകന്റെ പോസ്റ്റ്. അതിന് താഴെയാണ് വെറും പ്രഹസനമാണെന്നും പുച്ഛം തോന്നുന്നുവെന്നും കമന്റ് ഇട്ടത്.
shammy thilakan
shammy thilakan
advertisement

Also Read- World Environment Day 2021| കോവിഡ് മഹാമാരി പ്രകൃതിയെ എങ്ങനെയെല്ലാം ബാധിച്ചു?

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് - ''ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്പത്ത് കൂടിയാണ്..! ഇതിങ്ങനെ പൊട്ടിച്ചു വിറ്റ് ഒണ്ടാക്കുന്ന പണം വെട്ടി വിഴുങ്ങിയാല്‍ വിശപ്പും ദാഹവും മാറില്ലെന്ന് നാം എന്നു മനസ്സിലാക്കുന്നുവോ..; അന്നുമുതലേ നമ്മള്‍ പ്രകൃതിയെ സ്‌നേഹിച്ചു തുടങ്ങൂ. അതുവരെ, എല്ലാ പരിസ്ഥിതി ദിനങ്ങളിലും നമുക്ക് പ്രകൃതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാം..!''

advertisement

Also Read- ലോക പരിസ്ഥിതി ദിനം 2021: ഈ വർഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാൻ; പരിസ്ഥിതി ദിനത്തിന്റെ ചരിത്രം അറിയാം

ഇതിന് താഴെ ഒരാൾ ഇട്ട കമന്റ്- ''പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്‌നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ' -

advertisement

ഇതിന് ഷമ്മി തിലകന്‍ കൊടുത്ത മറുപടിയാണ് ശ്രദ്ധേയം. ‘പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍’ എന്നാണ് താരത്തിന്റെ മറുപടി. ഇതോടെ ഷമ്മി തിലകൻ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. എന്തായാലും ഇത്രയം കനത്തിൽ മറുപടി വേണ്ടായിരുന്നുവെന്നും ചിലർ കുറിച്ചു.

Also Read- ലോക പരിസ്ഥിതിദിനം 2021 | 'നമുക്കെല്ലാം പൊതുവായുള്ളത് ഭൂമിയാണ്' - മഹത്തായ ചില വചനങ്ങൾ

advertisement

കുമാരനാശാന്റെ ' വീണപൂവ്' കവിതയിലെ ഒരു വരിയാണ് ഷമ്മി തിലകൻ മറുപടിയായി നൽകിയത്. 'കഷ്ടം, നിന്റെ മേലും കാലൻ തന്റെ കരുണയറ്റ കൈ പതിപ്പിച്ചല്ലോ !' എന്നാണ് വരിയുടെ വാക്യാർത്ഥം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-Explained: പെൻഷൻ നിയമ ഭേദഗതി; സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പും ശേഷവുമുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം?

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരിസ്ഥിതിദിന പോസ്റ്റിന് താഴെ 'ഫീലിങ് പുച്ഛം' എന്ന് കമന്റ്; 'ആശാനെ' കൂട്ടുപിടിച്ച് നടൻ ഷമ്മി തിലകന്റെ മറുപടി
Open in App
Home
Video
Impact Shorts
Web Stories