advertisement

Explained: പെൻഷൻ നിയമ ഭേദഗതി; സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പും ശേഷവുമുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം?

Last Updated:

കേന്ദ്ര സർക്കാർ മെയ് 31ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ പെൻഷൻ നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തിയിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ നിയമപ്രകാരമുള്ള നിരവധി നിയന്ത്രണങ്ങൾക്ക് വിധേയരായാണ് ജോലി ചെയ്യുന്നത്. ഇവ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ജീവനക്കാരുടെ ജോലിയെയും സേവന, വേതന വ്യവസ്ഥകളെയും ബാധിക്കും. കേന്ദ്ര സർക്കാർ മെയ് 31ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ പെൻഷൻ നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തിയിരുന്നു. ഇന്റലിജൻസ്, സുരക്ഷാ ഏജൻസികളിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഇതിൽ പ്രധാനം. പെൻഷൻ നിയമ ഭേദഗതിയിലെ പുതിയ നിബന്ധനകൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:
പുതിയ നിയമ ഭേദഗതി
1972 ലെ സിസിഎസ് പെൻഷൻ നിയമങ്ങളിലാണ് കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയത്. ഭേദഗതി വരുത്തിയ റൂൾ 8(3)(a) പ്രകാരം ഇന്റലിജൻസ് സുരക്ഷ ഏജൻസികളിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആ സ്ഥാപനങ്ങളെക്കുറിച്ച് സ്ഥാപന ഏതെന്നും എഴുതാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നു. പുതിയ ഭേദഗതിയിലെ പ്രധാന ഭാഗം ഇതാണ്:
"വിവരാവകാശ നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിലോ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ജോലി ചെയ്തിട്ടുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും, വിരമിച്ചതിനു ശേഷം, സ്ഥാപ മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ, പ്രസിദ്ധീകരണമൊന്നും നടത്തരുത്. ഇനിപ്പറയുന്ന ഉൾപ്പെടെ:
advertisement
(i) ഏതെങ്കിലും ഉദ്യോഗസ്ഥരെക്കുറിച്ചും അയാളുടെ പദവിയെക്കുറിച്ചുമുള്ള ഏതെങ്കിലും റഫറൻസുകളും വിവരങ്ങളും, സ്ഥാപനത്തിന്റെ പ്രവർത്തന മേഖല, ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിലൂടെ നേടിയ അനുഭവം അല്ലെങ്കിൽ അറിവ് എന്നിവയൊന്നും പ്രസിദ്ധപ്പെടുത്തരുത്.
(ii) ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ, രാജ്യത്തിന്റെ സുരക്ഷ, തന്ത്രപരമായ, ശാസ്ത്രീയമായ അല്ലെങ്കിൽ സാമ്പത്തിക താൽപ്പര്യങ്ങളെ ഹനിക്കുന്ന വിവരങ്ങൾ, ഒരു വിദേശരാജ്യവുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിരങ്ങൾ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കാനാവില്ല."
ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ്, സിബിഐ, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ, ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, സിഐഎസ്എഫ് എന്നിവയെല്ലാം ആർടിഐ നിയമത്തിൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന 26 സ്ഥാപനങ്ങൾപ്പെട്ടതാണ്.
advertisement
നിലവിലെ വ്യവസ്ഥകൾ
സർക്കാർ ജീവനക്കാരുടെ പെൻഷൻ നൽകുന്നത് വിരമിച്ച ശേഷമുള്ള അവരുടെ പെരുമാറ്റത്തിനും കൂടി വിധേയമാണ്. സി‌സി‌എസ് പെൻഷൻ നിയമങ്ങളിലെ റൂൾ 8 ഇങ്ങനെ പറയുന്നു:
“പെൻഷന് അർഹമാവുന്നതിന് ഭാവിയിലെ നല്ല പെരുമാറ്റം അതിന്റെ തുടർച്ചയും ഒരു നിർണായക വ്യവസ്ഥയായിരിക്കും. പെൻഷനർ ഗുരുതരമായ ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയോ ഗുരുതരമായ അച്ചടക്ക ലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ചെയ്താൽ നിയമന അതോറിറ്റിക്ക് രേഖാമൂലം, മുഴുവൻ പെൻഷനോ അതിന്റെ ഒരു ഭാഗമോ സ്ഥിരമായോ നിർദ്ദിഷ്ട കാലയളവിലേക്കോ തടഞ്ഞുവയ്ക്കുകയും നിർത്തലാക്കുകയും ചെയ്യാം.
advertisement
ഗുരുതരമായ അച്ചടക്ക ലംഘനം എന്ന പ്രയോഗത്തിൽ ഏതെങ്കിലും ഔദ്യോഗിക രഹസ്യ കോഡ് അല്ലെങ്കിൽ പാസ്‌വേഡ്, ഏതെങ്കിലും സ്കെച്ച്, പ്ലാൻ, മോഡൽ, ലേഖനം, കുറിപ്പ്, രേഖകൾ, വിവരങ്ങൾ എന്നിവയുടെ ആശയവിനിമയമെല്ലാം ഉൾപ്പെടും. ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ലഭിച്ച പൊതുജന താൽപ്പര്യങ്ങളെയും രാജ്യത്തിന്റെ സുരക്ഷയെയും മുൻ‌വിധിയോടെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും.”
നിയമ ഭേദഗതിക്ക് കാരണം?
പുതിയ നിയമഭേദഗതി സെക്രട്ടറിമാരുടെ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നതാണെന്നും കഴിഞ്ഞ നാലു വർഷമായി ഇതിന്റെ നടപടിക്രമങ്ങൾ നടന്നുവരികയായിരുന്നു എന്നും കേന്ദ്ര പെഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഉന്നതപദവിയിൽ നിന്നും വിരമിക്കുന്ന ചില ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എഴുതുന്നുണ്ട്. ഇത് പലപ്പോഴും തന്ത്രപ്രധാന വിവരങ്ങൾ ചോരുന്നതിനും സർക്കാരിനെ വെട്ടിലാക്കുന്ന സാഹചര്യത്തിലേക്ക് എത്തുന്നതിനാലുമാണ് നിയമഭേദഗതിക്ക് കാരണമായത്.
advertisement
സർവീസിലുള്ള സർക്കാർ ജീവനക്കാർക്കുള്ള നിയന്ത്രണങ്ങൾ
സി‌സി‌എസ് പെൻഷൻ പെരുമാറ്റ ചട്ടത്തിലെ റൂൾ 7 സർക്കാർ ജീവനക്കാരെ ഏതെങ്കിലും തരത്തിലുള്ള പണിമുടക്ക് അല്ലെങ്കിൽ ബലപ്രയോഗം നടത്തുന്നതിൽ നിന്നും തടയുന്നു.
റൂൾ 8 സർക്കാർ അനുമതിയില്ലാതെ ഏതെങ്കിലും പത്രത്തിന്റെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണത്തിന്റെയോ ഇലക്‌ട്രോണിക് മീഡിയയുടെയോ എഡിറ്റോറിയൽ അല്ലെങ്കിൽ മാനേജ്മെന്റിൽ പങ്കാളിയാകുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ തടയുന്നു. അവർ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയോ പൊതുമാധ്യമങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുകയാണെങ്കിൽ, “അവരുടെ കാഴ്ചപ്പാടുകൾ വ്യക്തിപരമാണെന്നും സർക്കാരിന്റേതല്ലെന്നും എപ്പോഴും വ്യക്തമാക്കണം”.
advertisement
റൂൾ 9 - കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ളതോ അല്ലെങ്കിൽ സമീപകാലത്തുള്ളതോ ആയ നയങ്ങളെ വിമർശിക്കുന്നതിൽ നിന്നും ജീവനക്കാരെ തടയുന്നു. ഇക്കാര്യങ്ങളിൽ സർക്കാർ ജീവനക്കാർ എഴുത്തിലൂടെയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ വസ്തുതയോ അഭിപ്രായമോ പങ്കുവയ്ക്കുന്നതിന് നിന്ന് നിയന്ത്രിണമുണ്ട്.
സി‌സി‌എസ് പെൻഷൻ ചട്ടങ്ങളുടെ റൂൾ 9 അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ എന്തെങ്കിലും അച്ചടക്ക ലംഘനം നടത്തിയ ശേഷം വിരമിക്കുകയാണെങ്കിൽ, അച്ചടക്ക ലംഘനം നടത്തിയ ദിവസം മുതൽ നാല് വർഷം വരെ മാത്രമേ അയാൾക്ക് വകുപ്പുതല നടപടികൾ നേരിടേണ്ടി വരികയുള്ളൂ.
advertisement
വിരമിച്ച സർക്കാർ ജീവനക്കാർക്ക് മറ്റ് ജോലികൾ ചെയ്യാനാവുമോ?
ഡെത്ത്-കം-റിട്ടയർമെന്റ് ബെനിഫിറ്റ് റൂളിലെ 26ാം സെക്ഷൻ സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിന് ശേഷം ഒരു വർഷത്തേക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ സാമ്പത്തിക ലാഭമുള്ള മറ്റേതെങ്കിലും ജോലി ചെയ്യുന്നതിൽ നിന്നും തടയുന്നു. ഇത് പാലിക്കാതിരിക്കുന്ന ജീവനക്കാരന് നിശ്ചിത കാലയളവിലേക്ക് പെൻഷൻ മുഴുവനായോ ഭാഗികമായോ തടയാമെന്നും നിയമം നിഷ്കർഷിക്കുന്നു. ഇത്തരത്തിൽ മരവിപ്പിക്കുന്ന കാലയളവ് 2007 വരെ രണ്ട് വർഷമായിരുന്നു, പിന്നീട് ഒരു ഭേദഗതിയിലൂടെ അത് ഒരു വർഷമായി ചുരുക്കി.
സർക്കാർ സർവീസിലെ രാഷ്ട്രീയ പ്രവർത്തനം?
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടമനുസരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ ബന്ധപ്പെടുന്നതിൽ നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ഇവരെ തടയുന്നു.
2014 നവംബർ 27 ലെ ഭേദഗതി റൂൾ 3 (1) ൽ കുറച്ച് ഉപവാക്യങ്ങൾ ചേർത്തു, അതിലൊന്ന്, “എല്ലാ സർക്കാർ ഉദ്യോഗസ്ഥരും എപ്പോഴും രാഷ്ട്രീയ നിഷ്പക്ഷത കാത്തുസൂക്ഷിക്കണം”, “ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം” എന്നിങ്ങനെയാണ്.
അതേസമയം, സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ ചേരുന്നതിന് തടസ്സമില്ല. 2013 ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ചെറിയൊരു കാലയളവിലെ നിയന്ത്രണം ആവശ്യപ്പെട്ട് പെഴ്സനൽ ആന്റ് ട്രെയിനിങ്, നിയമ മന്ത്രാലയങ്ങൾക്ക് കത്ത് എഴുതിയിരുന്നു. എന്നാൽ ഇത് അനുചിതമാണെന്ന് നിയമോപദേശം ലഭിച്ച സർക്കാർ ആവശ്യം നിരസിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: പെൻഷൻ നിയമ ഭേദഗതി; സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പും ശേഷവുമുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം?
Next Article
advertisement
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോപൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
  • പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് മേലുദ്യോഗസ്ഥൻ അവധി നൽകാൻ തയ്യാറായില്ല

  • മുറിവ് കാണിച്ച് തെളിവ് നൽകേണ്ടി വന്നതോടെ റെയിൽവേ ജീവനക്കാരിൽ വലിയ പ്രതിഷേധം ഉയർന്നു

  • മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അവധി നൽകേണ്ടതാണെന്നും യൂണിയൻ കർശന നടപടി ആവശ്യപ്പെട്ടു

View All
advertisement