'എന്നും മഹാരാജാസിലെ കോളേജ് മേറ്റിനൊപ്പം. നഷ്ടപ്പെടുമ്പോൾ ഓർത്തോ, അതിലും വലുത് കാത്തിരിക്കുന്നു. സാവധാനം വരുന്നവർക്ക് സിംഹാസനം', ടിനി ടോം കുറിച്ചു.
കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു കൊച്ചി മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടത്. എന്നാൽ, വി കെ മിനിമോളെ മേയറാക്കാനാണ് ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഡിസിസി പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചു. ടേം വ്യവസ്ഥയിൽ ആദ്യരണ്ടരക്കൊല്ലം മിനി മോൾ മേയർ സ്ഥാനത്തിരിക്കും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവായിരിക്കും മേയർ.
advertisement
കൊച്ചി കോർപറേഷനിലെ സ്റ്റേഡിയം വാർഡിൽനിന്നുള്ള പ്രതിനിധിയാണ് ദീപ്തി. പാർട്ടിയിൽ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കൾ.
Summary: Actor Tiny Tom supports KPCC General Secretary Deepthi Mary Varghese after she was denied the Kochi Mayor post. Tiny expressed his solidarity by sharing a photo with Deepti on social media. Tiny wrote that a position greater than that of a Mayor awaits Deepthi.
