TRENDING:

'പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? ഇപ്പോഴും പഴയ അഭിപ്രായം തന്നെയാണോ?' കമൽഹാസനോട് നടി കസ്തൂരി

Last Updated:

എല്ലാ കാര്യങ്ങളിലും പിണറായി സർക്കാരിനെ പുകഴ്ത്താറുള്ള കമലിന് ഇപ്പോഴും അതേ അഭിപ്രായമാണോയെന്നും കസ്തൂരി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: കേരള പൊലീസ് ആക്ട് ഭേദഗതിയിൽ കമൽഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്കൂരി ശങ്കർ. സെബർ ആക്രണത്തിലെ കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിയിൽ കമൽ അഭിപ്രായം പറയണമെന്നാണ് കസ്തൂരി ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും പിണറായി സർക്കാരിനെ പുകഴ്ത്താറുള്ള കമലിന് ഇപ്പോഴും അതേ അഭിപ്രായമാണോയെന്നും കസ്തൂരി ചോദിക്കുന്നു.
advertisement

advertisement

Also Read 'ഇടപെടലുകൾ ശ്ലാഘനീയം'; കമൽഹാസന് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബഹുമാനപ്പെട്ട കമൽഹാസൻ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? നല്ല ഭരണം, കൊറോണ നിയന്ത്രണം എന്നിവയിൽ കേരളത്തെ പ്രശംസിക്കുന്ന നിങ്ങൾ എ.ഡി.എം.കെ, ബി.ജെ.പി സർക്കാരുകൾ സ്വേച്ഛാധിപതികളാണെന്ന് വിളിക്കാറുണ്ടല്ലോ. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ?- കസ്തൂരി ട്വീറ്റ്  ചെയ്തു.

advertisement

കേരള സർക്കാരിന്റെ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ്, ബി.ജെ പി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരള സർക്കാരിന്റെ നടപടിക്കെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ഉൾപ്പെടെ ദേശീയ തലത്തിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? ഇപ്പോഴും പഴയ അഭിപ്രായം തന്നെയാണോ?' കമൽഹാസനോട് നടി കസ്തൂരി
Open in App
Home
Video
Impact Shorts
Web Stories