'ഇടപെടലുകൾ ശ്ലാഘനീയം'; കമൽഹാസന് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'ഇടപെടലുകൾ ശ്ലാഘനീയം'; കമൽഹാസന് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ഫയൽ .ചിത്രം
Last Updated :
Share this:
തിരുവനന്തപുരം: ഉലകനായകൻ കമൽഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രാജ്യത്തിൻ്റെ ജനാധിപത്യ - മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കമൽ ഹാസന്റെഅറുപത്തിയാറാം ജന്മദിനമാണിന്ന്. കഴിഞ്‍ഞ വർഷം കമൽഹാസൻ രാമനാഥപുരം പരമകുടിയിലെ കുടുംബവീട്ടിലാണ് ജന്മദിനം ആഘോഷിച്ചത്. മക്കളായ ശ്രുതി ഹാസനും അക്ഷരാ ഹാസനും കമൽ ഹാസനൊപ്പം ജന്മദിനത്തിൽ പങ്കെടുത്തിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.